സെവാഗ് അടക്കമുള്ള വമ്പന്മാരുടെ നീണ്ടനിര; ഇവരിലാരാകും ഇന്ത്യയുടെ പരിശീലകന്‍ ?

 mahela jayawardene , tom moody , team india , cricket ,  india head coach , kohli , ധോണി , ഇന്ത്യന്‍ ടീം , രവി ശാസ്ത്രി , ഐ പി എല്‍ , പരിശീലകന്‍ , വിരേന്ദർ സെവാഗ്
മുംബൈ| Last Modified ചൊവ്വ, 23 ജൂലൈ 2019 (15:38 IST)
ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ കൊതിച്ച് മുന്‍ താരങ്ങളടക്കമുള്ളവരുടെ നീണ്ടനിര. ഇന്ത്യയുടെ വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തോടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി അവസാനിക്കും. പിന്നീട് നീല കുപ്പായക്കാരെ കളി പഠിപ്പിക്കാന്‍ ആരെത്തുമെന്ന
ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷള്‍ ഈ മാസം 30വരെ സമര്‍പ്പിക്കാം. അപേക്ഷകര്‍ 60 വയസില്‍ താഴെയുള്ളവരും കുറഞ്ഞത് 30 ടെസ്‌റ്റിലും അമ്പത് ഏകദിനത്തിലും കളിച്ചവര്‍ ആയിരിക്കണമെന്നുമാണ് മാനദണ്ഡം. കപിൽ ദേവ്, അൻഷുമാൻ ഗെയ്‌ക്‌ വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ സംഘമാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക.

ഇതുവരെ ലഭിച്ച അപേക്ഷകളില്‍ മുന്‍ ഇന്ത്യന്‍ താരമുള്‍പ്പെടെ പ്രമുഖരുടെ നിരയുണ്ട്. 2011ൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഗാരി കേർസ്റ്റൻ, ശ്രീലങ്കയുടെ മുൻ നായകനും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ പരിശീലകനുമായ മഹേല ജയവർധനെ, ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ വിരേന്ദർ സെവാഗ്, ഓസ്ട്രേലിയയുടെ മുൻതാരം ടോം മൂഡി എന്നിവർ ബിസിസിഐക്ക് അപേക്ഷ നൽകിയ വമ്പന്മാരാണ്.

രവി ശാസ്ത്രി അടക്കമുള്ള പരിശീലക സംഘത്തിന് വീണ്ടും അപേക്ഷ നൽകാം. 2011 ലോകകപ്പ് ഉള്‍പ്പെടെ നിരവധി ജയങ്ങള്‍ ഇന്ത്യക്ക് സമ്മാനിക്കുകയും ധോണിയുടെ കീഴില്‍ ശക്തമായ ടീമിനെ കെട്ടിപ്പെടുത്തുകയും ചെയ്‌ത ഗാരി കോസ്‌റ്റണ്‍ ആണ് പട്ടികയിലെ പ്രമുഖന്‍. ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലകന്‍ കൂടിയാണ്.

ഓസീസ് താരം ടോം മൂഡി ശ്രീലങ്കയെ ലോകകപ്പ് ഫൈനലിലെത്തിച്ചതോടെയാണ് ശ്രദ്ധേയനായത്. ഐ പി എല്‍ കിരീടം നേടിയ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെയും പരിശീലകനായിരുന്ന അദ്ദേഹം
നേരത്തേയും ഇന്ത്യൻ കോച്ചാവാൻ അപേക്ഷ നൽകിയിട്ടുണ്ട്. കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ ഉപദേഷ്ടാവായിരുന്ന സെവാഗിന് പരിശീലകൻ എന്ന നിലയിലുള്ള പരിചയക്കുറവ് തിരിച്ചടിയാകും.

ജയവര്‍ധന ആദ്യമായാണ് ഇന്ത്യയുടെ പരിശീലകനാകാന്‍ അപേക്ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം 2016 ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയിരുന്നു ജയവര്‍ധന. തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായും സേവനം അനുഷ്ഠിച്ചു. അതേസമയം, 57 കാരനായ രവി ശാസ്‌ത്രി തന്നെ പരിശീലക സ്ഥാനത്ത് എത്തുമെന്ന റിപ്പോര്‍ട്ടുകളും നിലവിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ഓക്ഷനിൽ തന്നെ രാജസ്ഥാൻ തോറ്റു, ഇപ്പോൾ ടീം ബാലൻസ് കണ്ടെത്താൻ ...

ഓക്ഷനിൽ തന്നെ രാജസ്ഥാൻ തോറ്റു, ഇപ്പോൾ ടീം ബാലൻസ് കണ്ടെത്താൻ കഷ്ടപ്പെടുന്നു: റോബിൻ ഉത്തപ്പ
മെഗാ താരലേലത്തില്‍ 14 പേരെ തിരെഞ്ഞെടുത്തിട്ടും ടീം ബാലന്‍സ് ഉണ്ടാക്കാന്‍ ...

'ഇതുപോലെ ഒരുത്തനെ നമുക്ക് എന്തിനാ'; റിഷഭ് പന്തിന്റെ ...

'ഇതുപോലെ ഒരുത്തനെ നമുക്ക് എന്തിനാ'; റിഷഭ് പന്തിന്റെ പ്രകടനത്തില്‍ നിരാശ, ടിവി തകര്‍ത്തു (വീഡിയോ)
പന്തിന്റെ പ്രകടനത്തില്‍ അതീവ നിരാശനായ സ്‌പോര്‍ട്‌സ് അവതാരകന്‍ പങ്കജ് ആണ് ടെലിവിഷന്‍ ...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും രോഹിത് ശർമ ...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും രോഹിത് ശർമ വിട്ട് നിന്നേക്കും
ഐപിഎല്‍ കഴിഞ്ഞതും ആരംഭിക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിന്നാണ് രോഹിത് ...

RCB vs CSK: ആർസിബി വേർഷൻ 2 വുമായി രജത് പാട്ടീധാർ, ചെന്നൈയെ ...

RCB vs CSK: ആർസിബി വേർഷൻ 2 വുമായി രജത് പാട്ടീധാർ, ചെന്നൈയെ വെല്ലുമോ ബെംഗളുരു
ആദ്യമത്സരം വിജയിച്ചാണ് ഇരുടീമുകളും എത്തുന്നത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടിലാണ് ...

Shardul Thakur: ഐപിഎൽ കളിച്ചില്ലെങ്കിൽ കൗണ്ടി, അത്രയെ ഈ ...

Shardul Thakur: ഐപിഎൽ കളിച്ചില്ലെങ്കിൽ കൗണ്ടി, അത്രയെ ഈ ഷാർദൂൽ കണ്ടിട്ടുള്ളു, ഇതാണ് ആറ്റിറ്റ്യൂഡ് എന്ന് ആരാധകർ
ഞാന്‍ എപ്പോഴും പറയാറുണ്ട്. സ്‌കില്ലും പ്രതിഭയും എപ്പോഴുമുണ്ട്. ചില മോശം സമയമുണ്ടാകാം ...