Last Modified ഞായര്‍, 21 ജൂലൈ 2019 (11:53 IST)
ലോകകപ്പ് അലയൊളികൾ അവസാനിച്ചെങ്കിലും വിവാദങ്ങൾക്ക് ഇപ്പോഴും പഞ്ഞമില്ല. ഇന്ത്യൻ താരം കൂടുതൽ കുഴപ്പത്തിൽ. ബിസിസിഐ നിര്‍ദ്ദേശം അവഗണിച്ച് ലോകകപ്പിനിടെ ഭാര്യയെ ഒപ്പം താമസിപ്പിച്ച സീനിയര്‍ ഇന്ത്യന്‍ താരമാണ് വെട്ടിലായിരിക്കുന്നത്.
ഭാര്യമാരെ 15 ദിവസം മാത്രം കളിക്കാര്‍ക്ക് ഒപ്പം താമസിപ്പിക്കാമെന്ന ബിസിസിഐയുടേയും സിഒഎയുടേയും നിര്‍ദ്ദേശം അവഗണിച്ചാണ് സീനിയര്‍ താരം ലോകകപ്പ് ആരംഭിച്ചതുമുതല്‍ കുടുംബത്തെ ഒപ്പം താമസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മറ്റു കളിക്കാരുടെ ഭാര്യമാര്‍ ബിസിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിശ്ചിത ദിവസത്തിനുശേഷം മാത്രം ഇംഗ്ലണ്ടിലെത്തുകയും അനുവദനീയമായ സമയം കഴിഞ്ഞശേഷം മാറിത്താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ സീനിയർ താരം അനുമതി വാങ്ങാതെയാണ് കുടുംബത്തെ ഒപ്പം താമസിപ്പിച്ചത്.
ബിസിസിഐയുടെ നിർദേശത്തിനു പുല്ലുവില കൽപ്പിച്ച് പരിശീലകന്റേയും ക്യാപ്റ്റന്റേയും അനുമതി വാങ്ങാതെ ഭാര്യയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു. ഇതേതാരം നേരത്തെ സിഒഎയോട് ഭാര്യയെ ഒപ്പം താമസിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍, ഇക്കാര്യത്തിൽ അനുമതി നിഷേധിച്ചിട്ടും താരം ഇങ്ങനെ ചെയ്തതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന.
കളിക്കാരുടെ ഭാര്യമാര്‍ ഒപ്പം താമസിക്കുന്നത് കളിയെ ബാധിക്കുമെന്നതിനാല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, ഏതു കളിക്കാരനാണ് നിയമാവലി തെറ്റിച്ചതെന്നത് വ്യക്തമല്ല. സീനിയർ താരമായതിനാൽ രോഹിത് ശർമയോ എം എസ് ധോണിയോ ആകാമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.