ടി20 ലോകകപ്പിന് ഇനി 100 ദിവസം: കൗണ്ട് ഡൗൺ ആരംഭിച്ച് ഐസിസി

അഭിറാം മനോഹർ| Last Modified വെള്ളി, 8 ജൂലൈ 2022 (18:25 IST)
ടി20 ലോകകപ്പിന് ഇനി 100 ദിവസം. ഈ വർഷം ഒക്ടോബർ- നവംബർ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക. കൗണ്ട് ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോകകപ്പ് ട്രോഫി പ്രദർശിപ്പിച്ചു. ആരോൺ ഫിഞ്ച്, ജോർജിയ വേർഹാം,ടയ്‌ല വ്ലാമിങ്ക്,ഷെയിൻ വാട്സൻ,വഖാർ യൂനിസ്,മോൺ മോർക്കൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

13 രാജ്യങ്ങളിലായി 35 വേദികളിൽ ട്രോഫി പ്രദ്ദർശിപ്പിക്കും. ഒക്ടോബർ 16നാണ് ലോകകപ്പിലെ ആദ്യഘട്ട മത്സരങ്ങൾ ആരംഭിക്കുക. ശ്രീലങ്ക- നമീബിയ മത്സരമാണ് ആദ്യത്തേത്. ഒക്ടോബർ 22 മുതലാണ് സൂപ്പർ പോരാട്ടങ്ങൾ തുടങ്ങുക. നവംബർ 13ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :