കോലിയുടെ റെക്കോർഡ് മറികടന്ന് കെഎൽ രാഹുൽ

അഭിറാം മനോഹർ| Last Modified ശനി, 27 മാര്‍ച്ച് 2021 (10:05 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ റെക്കോർഡ് ബുക്കിൽ ഇടം നേടി കെഎൽ രാഹുൽ. ഏകദിനത്തിൽ അതിവേഗത്തിൽ 1,500 റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് താരം സ്വന്തമാക്കിയത്.

ഏകദിനത്തിൽ 1,500 റൺസ് പൂർത്തിയാക്കാൻ കോലിക്ക് 38 ഇന്നിങ്സുകൾ വേണ്ടി വന്നപ്പോൾ 36 ഇന്നിങ്സുകളിൽ നിന്നാണ് രാഹുലിന്റെ നേട്ടം. ശിഖര്‍ ധവാന്‍ (38 ഇന്നിങ്‌സ്) നവജ്യോത് സിദ്ധു (39), സൗരവ് ഗാംഗുലി (43) എന്നിവരാണ് എലൈറ്റ് ലിസ്റ്റിലെ മറ്റുള്ളവര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :