ഇരട്ടസെഞ്ചുറി, 3 ശതകം: ജനുവരിയിലെ മികച്ച താരത്തിനുള്ള ഐസിസി പുരസ്കാരം ശുഭ്മാൻ ഗില്ലിന്

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ഫെബ്രുവരി 2023 (12:23 IST)
ഐസിസിയുടെ ജനുവരി മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ ശുഭ്മാൻ ഗില്ലിന്. ഇംഗ്ലണ്ടിൻ്റെ അണ്ടർ 19 ടീം ക്യാപ്റ്റൻ ഗ്രേസ് സ്ക്രൈവൻസിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.

ഏകദിന, ടി20 ക്രിക്കറ്റിലെ സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് ഗില്ലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സമീപകാലത്ത് നടന്നമത്സരങ്ങളിൽ ശ്രീലങ്ക, ന്യൂസിലൻഡ് എന്നിവർക്കെതിരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.ജനുവരി മാസത്തിൽ ഒരു ഇരട്ടസെഞ്ചുറിയും 3 സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും താരം സ്വന്തമാക്കിയിരുന്നു.

രണ്ട് ഫോർമാറ്റുകളിൽ നിന്നുമായി 567 റൺസാണ് ജനുവരിയിൽ മാത്രം താരം വാരിക്കൂട്ടിയത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു ഗില്ലിൻ്റെ ഇരട്ടസെഞ്ചുറി.അതേസമയം അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടനമാണ് ഗ്രേസിനെ തുണച്ചത്. ലോകകപ്പിലെ 7 മത്സരങ്ങളിൽ നിന്ന് 41 ബാറ്റിംഗ് ശരാശരിയിൽ 293 റൺസും 9 വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :