ഭയവും ആശങ്കയും ടീമില്‍; ബീഫ് കഴിക്കില്ലെന്ന് കോഹ്‌ലിപ്പട‍ - ഹോട്ടലുകളില്‍ കയറിയിറങ്ങി ഇന്ത്യന്‍ സംഘം

ഭയവും ആശങ്കയും ടീമില്‍; ബീഫ് കഴിക്കില്ലെന്ന് കോഹ്‌ലിപ്പട‍ - ഹോട്ടലുകളില്‍ കയറിയിറങ്ങി ഇന്ത്യന്‍ സംഘം

 team india , cricket , beef , Austrlia , ബീഫ് , ക്രിക്കറ്റ് ഇന്ത്യന്‍ ടീം , ബി സി സി ഐ , ഇംഗ്ലണ്ട്
മുംബൈ| jibin| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (14:38 IST)
ബീഫ് വിവാദത്തില്‍ ഭയക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ഓസീസ് പര്യടനത്തിൽ ബീഫ് വിഭവങ്ങൾ വിളമ്പരുതെന്ന നിര്‍ദേശം ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് അഭ്യര്‍ഥിച്ചതായി റിപ്പോര്‍ട്ട്.

രണ്ടു മാസം നീളുന്ന ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുന്നതിനു മുമ്പായി ബിസിസിഐയുടെ രണ്ടംഗ പ്രതിനിധി സംഘം ഓസ്ട്രേലിയയിലെത്തി വേദികളും താരങ്ങളുടെ സൌകര്യങ്ങളടക്കം പരിശോധിച്ചിരുന്നു. ഈ സംഘമാണ് വിരാട് കോഹ്‌ലിക്കും കൂട്ടര്‍ക്കും ബീഫ് വിഭവങ്ങൾ വിളമ്പരുതെന്ന് നിര്‍ദേശം നല്‍കിയത്.

ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും തമ്മിലുള്ള ഉടമ്പടിയിൽ ഭക്ഷണ മെനുവുമായി ബന്ധപ്പെട്ട കാര്യം പുതുതായി ചേര്‍ക്കാന്‍ കഴിയിമോ എന്നും അധികൃതര്‍ ചോദിച്ചു. ഓസ്‌ട്രേലിയന്‍ വിഭവങ്ങള്‍ രുചികരമല്ലെന്ന താരങ്ങളുടെ പരാതിയെ തുടര്‍ന്ന് ചില ഇന്ത്യന്‍ ഭക്ഷണ ശാലകളിലെ മെനുവും ബിസിഐ പ്രതിനിധികള്‍ പരിശോധിച്ചു. ഈ ഹോട്ടലുകളില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയാതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബീഫ് പാസ്ത വിളമ്പിയത് വിവാദമായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ബീഫ് കഴിച്ചെന്ന ആരോപണവും ഇതിനു പിന്നാലെ ശക്തമായിരുന്നു. ഇതോടെയാണ് ബീഫ് വിഭവങ്ങള്‍ ഒഴിവാക്കാന്‍ കോഹ്‌ലിയും സംഘവും തീരുമാനിച്ചത്. ഈ മാസം 21 മുതലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :