ധോണിയെ പുറത്താക്കിയ നടപടി; കോഹ്‌ലിക്ക് പിന്നാലെ ആഞ്ഞടിച്ച് സച്ചിനും രംഗത്ത്

ധോണിയെ പുറത്താക്കിയ നടപടി; കോഹ്‌ലിക്ക് പിന്നാലെ ആഞ്ഞടിച്ച് സച്ചിനും രംഗത്ത്

 Sachin tendulkar , team india , crikcet , dhoni , Virat kohli , വിരാട് കോഹ്‌ലി , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , മഹേന്ദ്ര സിംഗ് ധോണി , റിഷഭ് പന്ത്
മുംബൈ| jibin| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (13:03 IST)
മോശം ഫോം തുടരുന്ന മഹേന്ദ്ര സിംഗ് ധോണിയെ വെസ്‌റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയയ്‌ക്കും എതിരായ
ട്വന്റി-20 ടീമില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്തു വന്നതിനു പിന്നാലെ എതിര്‍പ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറും.

ധോണിയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സച്ചിനില്‍ നിന്നുണ്ടായത്. “ടീമിന് വലിയ സംഭാവനകള്‍ നല്‍കുന്ന താരമാണ് ധോണി. മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ച ക്യാപ്‌റ്റന്‍ കൂടിയാണ് അദ്ദേഹം. ഈ നേട്ടങ്ങളില്‍ നില്‍ക്കുന്ന മഹിക്ക് എന്തു ചെയ്യണമെന്ന് അറിയാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” - എന്നാണ് സച്ചിന്‍ വ്യക്തമാക്കിയത്.

ധോണിയെ പുറത്തിരുത്തി എന്ത് പദ്ധതിയാണ് സെലക്‌ടര്‍മാര്‍ ഒരുക്കുന്നതെന്ന് എനിക്കറിയില്ല.
അഭിപ്രായം പറഞ്ഞ് ആരെയെങ്കിലും സ്വാധീനിക്കാന്‍ താല്‍പര്യമില്ലെന്നും സച്ചിന്‍ തുറന്നു പറഞ്ഞു.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ശേഷം ധോണിയെ പിന്തുണച്ച് കോഹ്‌ലിയും രംഗത്തുവന്നിരുന്നു. ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ അഭിവാജ്യഘടകമാണെന്നാണ് വിരാട് പറഞ്ഞത്. ട്വന്റി-20 ടീമില്‍ നിന്ന് മഹിയെ ഒഴിവാക്കാന്‍ താനോ രോഹിത് ശര്‍മ്മയോ ആവശ്യപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഞാന്‍ പങ്കാളിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ധോണിയെ ട്വന്റി-20 ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് സെലക്‌ടര്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ തീരുമാനമെടുക്കും മുമ്പ് ധോണിയുമായി ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. റിഷഭ് പന്തിനെ പോലുള്ള താരങ്ങളുടെ കടന്നു വരവിനായി മഹി വഴിമാറി കൊടുക്കുകയായിരുന്നുവെന്നും കോഹ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :