ടെസ്‌റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു: സ്ഥാനം വാലറ്റത്ത് ഏഴാമത്

 രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്‍ , ടെസ്‌റ്റ് ക്രിക്കറ്റ് , ടീം ഇന്ത്യ
ദുബായ്| jibin| Last Modified തിങ്കള്‍, 12 ജനുവരി 2015 (12:31 IST)
രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ വാലറ്റത്ത്. പട്ടികയില്‍ ഇന്ത്യന്‍ ടീം ഏഴാം സ്ഥാനത്തായ ഇന്ത്യക്ക് പിന്നിലുള്ളത് ടെസ്‌റ്റ് ക്രിക്കറ്റിലെ കുഞ്ഞന്മാര്‍ ആയ വെസ്റ്റ് ഇന്‍ഡീസ്, ബംഗാദേശ്, സിംബാബ്വെ ടീമുകള്‍ മാത്രമാണ്. ഇതു കൂടാതെ ബാറ്റിംഗ് ബോളിംഗ് വിഭാഗത്തില്‍ ആദ്യ പത്തില്‍ പേര് കേട്ട ഇന്ത്യന്‍ താരങ്ങള്‍ ആരുമില്ല.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് അടിയറ വെച്ചതിന് പിന്നാലെയാണ് ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങ് പുറത്തിറങ്ങിയത്. ബാറ്റിംഗ് വിഭാഗത്തില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര ഒന്നാമതെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മിന്നും താരം എബി ഡിവില്ലിയേഴ്സാണ് പട്ടികയില്‍ രണ്ടാമത്. ന്യൂസീലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ചുറിയും ടെസ്റ്റില്‍ പോയ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്ണും നേടിയ താരവുമാണ് സംഗക്കാര. 71.90 ശരാശരിയില്‍ 1,438 റണ്‍സാണ് പോയ ലങ്കന്‍ താരം അടിച്ച് കൂട്ടിയത്. ഓള്‍റൌണ്ടര്‍മാരുടെ വിഭാഗത്തില്‍ ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വകയുള്ളത്.

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ഡിവില്ലിയേഴ്സിന് പിന്നിലായി മുന്നാം സ്ഥാനം കൈയ്യടക്കിയത്. ഏഴു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാമതെത്തിയ ന്യൂസീലാന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് പട്ടികയില്‍ നേട്ടമുണ്ടാക്കിയ പ്രധാന താരം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പന്ത്രണ്ടാം സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.

ബോളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ ഡെയില്‍ സ്റ്റെയിന്‍ ഒന്നാമതും. ഓസ്ട്രേലിയയുടെ റയാന്‍ ഹാരിസാണ് രണ്ടാമതുമാണ്. ഇന്ത്യന്‍ ബോളര്‍ ഇഷാന്ത് ശര്‍മ 19മത് സ്ഥാനത്തും മുഹമ്മദ് ഷാമി 31മതുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :