ചാമ്പ്യന്‍സ് ട്രോഫിയില്‍ ആര് മുത്തമിടും ?; ആശങ്ക പടര്‍ത്തി കോഹ്‌ലിയുടെ വാക്കുകള്‍

ചാമ്പ്യന്‍സ് ട്രോഫി: ആശങ്ക പടര്‍ത്തി കോഹ്‌ലിയുടെ വാക്കുകള്‍

  Virat kohli , champions trophy , kohli , team india , England team , ICC , ms dhoni ,  ചാമ്പ്യന്‍സ് ട്രോഫി , വിരാട് കോഹ്‌ലി , കോഹ്‌ലി , ഇംഗ്ലണ്ട് , ധോണി , രഹാനെ , അശ്വിന്‍ , രോഹിത് ശര്‍മ്മ
ലണ്ടന്‍| jibin| Last Updated: ശനി, 27 മെയ് 2017 (16:46 IST)
പ്രതീക്ഷകളുടെ ഭാണ്ഡവുമായി ചാമ്പ്യന്‍സ് ട്രോഫിക്കായി ലണ്ടനില്‍ എത്തിയ ഇന്ത്യന്‍ ടീമില്‍ ആശങ്കകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി നടത്തിയ പ്രസ്‌താവനയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റമാകും ഉണ്ടാകുക എന്നാണ് കോഹ്‌ലി വ്യക്തമാക്കിയത്. സന്തുലിതമായ നിരയാണ് അവരുടേത്. ഒമ്പതാമതും പത്താമതും ഇറങ്ങുന്ന ബാറ്റ്‌സ്‌മാന്‍‌വരെ റണ്‍ സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ളവരാണ്. ഇതിനാല്‍ ഏതു ടീമിനെതിരെയും അവര്‍ 330 റണ്‍സില്‍ കൂടുതല്‍ നേടിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും വിരാട് പറയുന്നു.

പ്രതിഭയുള്ള അഞ്ചോളം ഓള്‍ റൌണ്ടര്‍മാര്‍ ഇംഗ്ലണ്ട് ടീമിനുണ്ട്. ഇവര്‍ ഫീല്‍ഡ് ചെയ്യുന്നതിലും മിടുക്കന്‍‌മാരാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് എന്ന ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ഇക്കാരണങ്ങളിലാണ് ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റമാകും കാണാന്‍ സാധിക്കുക എന്നു താന്‍ പറഞ്ഞതെന്നും കോഹ്‌ലി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :