ലണ്ടന്‍|
jibin|
Last Modified വെള്ളി, 26 മെയ് 2017 (14:31 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്നും അനിൽ കുംബ്ലയെ നീക്കാന്‍
ബിസിസിഐ നീക്കന്‍ ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്.
പുതിയ പരിശീലകനെ കണ്ടെത്താനുള്ള ബിസിസിഐയുടെ തീരുമാനം നടപടി ക്രമങ്ങള്‍ മാത്രമാണ്. എല്ലാവര്‍ഷവും നടക്കുന്ന സ്വാഭാവികമായ രീതി മാത്രമാണിത്. കീഴ്‌വഴക്കം തുടരുക മാത്രമാണ് ബോര്‍ഡ് ചെയ്‌തിരിക്കുന്നത്. അക്കാര്യങ്ങളെക്കുറിച്ച് അറിവൊന്നും തനിക്കില്ല. ബിസിസിഐ ആണ് ഈ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കോഹ്‌ലി വ്യക്തമാക്കി.
എല്ലാവരുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ടീം ജയങ്ങള്‍ സ്വന്തമാക്കുന്നതെന്നും ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ടില്‍ വെച്ചുനടത്തിയ വാര്‍ത്ത സമ്മേളനത്തി കോഹ്‌ലി വ്യക്തമാക്കി.
പുതിയ ഇന്ത്യന്‍ കോച്ചിനെ തേടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് അപേക്ഷ ക്ഷണിച്ചത്. ഇതിന് പിന്നാലെയാണ് കുംബ്ലെയെ പരോക്ഷമായി പിന്തുണച്ച് കോഹ്‌ലി രംഗത്തെത്തിയത്.
ബിസിസിഐയിലെ ഒരു വിഭാഗത്തിന് കുംബ്ലെയോടുള്ള കടുത്ത അതൃപ്‌തി മൂലമാണ് പുതിയ പരിശീലകനെ തേടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാകും പുതിയ പരിശീലകനെ തീരുമാനിക്കുക. മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയായിരിക്കും പുതിയ കോച്ചിനെ തെരഞ്ഞെടുക്കുക.