ധോണിക്ക് മാത്രം എന്താണ് പ്രത്യേകത, അവനെ ടീമിലെടുക്കാന്‍ പാടില്ല; പൊട്ടിത്തെറിച്ച് ഹര്‍ഭജന്‍

ധോണിക്കെതിരെ പൊട്ടിത്തെറിച്ച് ഹര്‍ഭജന്‍ സിംഗ് രംഗത്ത്

 Harbhajan Singh , MS Dhoni , team india , Harbhajan , virat kohli , ഹര്‍ഭജന്‍ സിംഗ് , മഹേന്ദ്ര സിംഗ് ധോണി , ക്രിക്കറ്റ് ടീം , ധോണി , ചാമ്പ്യന്‍സ് ട്രോഫി , ഗൗതം ഗംഭീര്‍
മുംബൈ| jibin| Last Modified വ്യാഴം, 25 മെയ് 2017 (19:54 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ഹര്‍ഭജന്‍ സിംഗ് രംഗത്ത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണിയെ ഉള്‍പ്പെടുത്തിയ സെലക്‍ടര്‍മാരുടെ തീരുമാനത്തിനെതിരെയാണ് ഹര്‍ഭജന്‍ വിവാദ പ്രസ്‌താവന നടത്തിയിരിക്കുന്നത്.

ഫോമിലല്ലെങ്കിലും ധോണിക്ക് ടീം ഇന്ത്യയില്‍ സ്ഥാനമുണ്ട്. താനടക്കമുള്ള മറ്റു താരങ്ങള്‍ക്ക് ലഭിക്കാത്ത പരിഗണനയാണ് അദ്ദേഹത്തിന് മാത്രം ലഭിക്കുന്നത്. ക്യാപ്‌റ്റനായിരുന്നു എന്ന പരിഗണനയാണ് അദ്ദേഹത്തിന് സെലക്‍ടര്‍മാര്‍ നല്‍കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ധോണിക്ക് മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തെപ്പോലെ വര്‍ഷങ്ങളായി ഞങ്ങളും ടീം ഇന്ത്യക്കായി കളിക്കുന്നു. പക്ഷേ ടീമിനെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ അവന് അനുകൂലമാകുന്നു. തന്നെപ്പോലെ ഗൗതം ഗംഭീറും അവഗണ നേരിടുന്ന കളിക്കാരനാണ്. സെലക്‍ടര്‍മാരാണ് ഇതിനൊക്കെ ഉത്തരം നല്‍കേണ്ടതെന്നും ഭാജി വ്യക്തമാക്കി.

മധ്യനിരയിലെ കളിക്കാര്‍ക്ക് ധോണിയുടെ സാന്നിധ്യം കടുത്ത ആത്മവിശ്വാസം നല്‍കുന്നുണ്ട്. അവന്റെ ടീമിനെ സ്ഥാനം
യുവതാരങ്ങള്‍ക്ക് നല്‍കുന്ന മാനസിക കരുത്ത് ചെറുതല്ലെന്നും എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :