കോലിയുടെ സെഞ്ചുറി ഉടന്‍ വരും; ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ

രേണുക വേണു| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (08:30 IST)

വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് ഉടന്‍ സെഞ്ചുറി പിറക്കുമെന്ന് താരത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. കോലിയുടെ ഫോം ചോദ്യം ചെയ്യുന്നവര്‍ അദ്ദേഹത്തിന്റെ സ്‌കോറിങ്ങും കണക്കുകളും നോക്കണം. കോലിയുടെ സ്റ്റാറ്റിസ്റ്റിക്‌സ് നോക്കി കഴിഞ്ഞാല്‍ അദ്ദേഹത്തെ വിമര്‍ശിക്കുക ബുദ്ധിമുട്ടാണ്. സെഞ്ചുറി വരുന്നില്ല എന്നത് സത്യമാണ്. പക്ഷേ 50 പ്ലസ് സ്‌കോറുകള്‍ കൂടുതലാണ്. വിമര്‍ശിക്കുന്നവര്‍ അത് തിരിച്ചറിയണം. സത്യസന്ധമായി പറഞ്ഞാല്‍ കോലി വളരെ നന്നായി തന്നെ കളിക്കുന്നുണ്ട്. വളരെ പോസിറ്റീവ് ആറ്റിറ്റിയൂഡാണ് അദ്ദേഹത്തിനുള്ളത്. വലിയൊരു ഇന്നിങ്‌സ് അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാമെന്നും രാജ്കുമാര്‍ ശര്‍മ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :