ഫത്തുല്ലാഹ്(ബംഗ്ലാദേശ്):|
rahul balan|
Last Modified ഞായര്‍, 7 ഫെബ്രുവരി 2016 (12:25 IST)
ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍
ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു. 96 പന്തില്‍ 111 റണ്‍സെടുത്ത പന്തിന്റെ ബാറ്റിങ്ങ് കരുത്തില്‍ ഇന്ത്യ നമീബിയക്കെതിരെ ഉയര്‍ത്തിയത് 349 വിജയലക്ഷ്യം. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന നമീബിയയുടെ പോരാട്ടം 39 ഓവറില്‍ 152 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യയ്ക്കു വേണ്ടി സര്‍ഫറാസ് ഖാന്‍(76 പന്തില്‍ 76) ,അമോല്പ്രീത് സിങ്(42 പന്തില്‍ 41),അര്‍മാന്‍ ജാഫര്‍(55 പന്തില്‍ 64) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെത്തിയ
നമീബിയ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്കെതിരെ മികച്ച പോരാട്ടം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസരത്തിനൊത്തുയരാന്‍ നമീബിയന്‍ ബൌളര്‍മാര്‍ക്കായില്ല.
മൂന്ന് വിക്കറ്റെടുത്ത ഫ്രിറ്റ്‌സ് ക്രോയറ്റ്‌സിക്ക് മാത്രമാണ് നമീബിയന്‍ ബൗളിങ്‌നിരയില്‍ അല്‍പമെങ്കിലും ശോഭിച്ചത
നമീബിയയ്ക്കു വേണ്ടി ലോഫ്റ്റീ ഈറ്റണ്‍ (22), നികോ ഡേവിന്‍ (33), സാന്‍ ഗ്രീന്‍ (27), ജര്‍ഗന്‍ ലിന്‍ഡെ (25) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
അവസാന ഓവറുകളില്‍ അഞ്ഞടിച്ച മഹിപാല്‍ ലോംറോറും (21 പന്തില്‍ 41) കൂറ്റന്‍ സ്കോര്‍ കണ്ടെത്തുന്നതിന് ഇന്ത്യയെ സഹായിച്ചു.