ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യുവിയും ഭാജിയും ടീമില്‍, പവന്‍ നേഗി പുതുമുഖം

ട്വന്റി-20 ലോകകപ്പ് , ടീം ഇന്ത്യ , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്ലി
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 5 ഫെബ്രുവരി 2016 (14:24 IST)
ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ടീമില്‍ സ്പിന്നര്‍ പവന്‍ നേഗിയാണ് പുതുമുഖം. 15 അംഗ ടീമിനെയാണ് സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. ടീമില്‍ നാല് സ്പിന്നര്‍മാരുണ്ട്.

ടീം: എംഎസ് ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, സുരേഷ് റെയ്ന, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, പവന്‍ നേഗി, ആശിഷ് നെഹ്റ, ജസ്പ്രീത് ബുമ്റ, മുഹമ്മദ് ഷമി.

ഓസ്ട്രേലിയക്കെതിരേ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ നിരയില്‍ കാര്യമായ മാറ്റമുണ്ടായേക്കില്ലെന്ന റിപ്പോര്‍ട്ട് ശരിയാകുകയായിരുന്നു. മുതിര്‍ന്ന താരങ്ങളായ യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, ആശിഷ് നെഹ്‌റ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ സന്തുലിതമായ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :