പാക് ഭീകരസംഘടനകളും ഐഎസുമായി സഖ്യത്തിലായി; ഇന്ത്യ കരുതിയിരിക്കണം- മുന്നറിയിപ്പുമായി യുഎന്‍

 ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐഎസ് , ബാന്‍ കി മൂണ്‍ , ഭീകരത
ജനീവ| jibin| Last Modified ശനി, 6 ഫെബ്രുവരി 2016 (13:29 IST)
ലോകത്തിന് ഭീഷണിയായി മാറിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. 50 കോടി ഡോളറാണ് ഇപ്പോള്‍ ഐഎസിന്റെ ഏകദേശ സമ്പത്ത്.
34 ഭീകരസംഘടനകള്‍ ഐഎസുമായി സഖ്യം ചേരുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തരായ ഭീകരസംഘടനയാണ് ഐഎസെന്നും അദ്ദേഹം വ്യക്തമാക്കി.

എണ്ണ വ്യാപാരം, ആയുധക്കടത്ത്, തട്ടിക്കൊണ്ടു പോകല്‍, കവര്‍ച്ച എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഐഎസ് പണം കണ്ടെത്തുന്നത്. ആഫ്രിക്ക, പശ്ചിമേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഐഎസ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ ശക്തി പ്രാപിച്ചു കഴിഞ്ഞുവെന്നും ബാന്‍ കി മൂണ്‍ വ്യക്തമാക്കി.

ഫിലിപ്പീന്‍സ്, ഉസ്ബക്കിസ്ഥാന്‍, പാകിസ്ഥാന്‍, ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സംഘടനകളാണ് ഐഎസുമായി കൂട്ടുചേര്‍ന്നവരില്‍ പ്രധാനികള്‍. പണവും ആയുധവും ആള്‍‌ബലവുമുള്ള ഐഎസിനെ ഭയക്കേണ്ടത് തന്നെയാണ്. ഐഎസിന്റെ ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ എല്ലാവരും കരുതലോടെയിരിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ വ്യക്‍തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :