കാര്യങ്ങള്‍ അത്ര എളുപ്പമല്ല; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ഇതൊക്കെയാണ് !

രേണുക വേണു| Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (09:01 IST)

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് അതീവ നിര്‍ണായകമാണ്. കഴിഞ്ഞ തവണ നഷ്ടമാക്കിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഇത്തവണ തങ്ങളുടെ പേരിലാക്കണമെങ്കില്‍ ഫൈനല്‍ പ്രവേശനം ഉറപ്പിക്കണം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാന്‍ പോകുന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച മാര്‍ജിനില്‍ വിജയിക്കുക തന്നെ വേണം. അല്ലാത്തപക്ഷം ഇന്ത്യക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ പറ്റില്ല.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 4-0, 3-0, 3-1 എന്നീ മാര്‍ജിനുകളില്‍ ഏതിലെങ്കിലും ജയിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ വളരെ എളുപ്പമാണ്. വളരെ സുഖമായി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാം. അതേസമയം, പരമ്പര 2-1 നാണ് ജയിക്കുന്നതെങ്കില്‍ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലെ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.8 ശതമാനം ആകും. 2-0 ത്തിനാണ് ജയിക്കുന്നതെങ്കില്‍ പോയിന്റ് ശതമാനം 60.65 ശതമാനം ആകും. അതല്ല 1-0 ത്തിനാണ് ജയിക്കുന്നതെങ്കില്‍ 56.94 ശതമാനമാകും. അങ്ങനെ സംഭവിച്ചാല്‍ ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയുടെ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം തീരുമാനിക്കപ്പെടുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :