അനുബന്ധ വാര്‍ത്തകള്‍
- മധ്യനിരയിൽ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്തെ റെക്കോർഡ് ഇനി സൂര്യകുമാറിന് സ്വന്തം
- അദ്ദേഹം ബാറ്റ് ചെയ്യുന്ന പഴയ ഫൂട്ടേജുകൾ ഇപ്പോഴും കാണും, ഇന്ത്യൻ താരം ഇപ്പോഴും പ്രചോദിപ്പിക്കുന്നുവെന്ന് ലബുഷെയ്ൻ
- ഫിറ്റ്നസ് വെല്ലുവിളിയാകുമോ? ക്യാപ്റ്റനായി അരങ്ങേറ്റ സീരീസിനൊരുങ്ങി രോഹിത് ശർമ
- വേണ്ടത് ഒരേയൊരു വിജയം മാത്രം, ചരിത്രനേട്ടത്തിനരികെ നദാൽ, നേടുമോ ഇരുപത്തിയൊന്നാം ഗ്രാൻസ്ലാം?
- ഫിറ്റാണെങ്കിൽ രോഹിത് ശർമ തന്നെ ടെസ്റ്റ് ടീം നായകനാകട്ടെ, പന്തിനെയും പരിഗണിക്കണം: രവി ശാസ്ത്രി
ഔദ്യോഗിക നായകനായുള്ള ആദ്യ മത്സരത്തിൽ സച്ചിനെ മറികടന്ന് രോഹിത്
ഇന്ത്യയുടെ ഔദ്യോഗിക ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോർഡ് നേട്ടം മറികടന്ന് രോഹിത് ശർമ. ക്യാപ്‌റ്റൻസിയുടെ കാര്യത്തിലല്ല. വിൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിലാണ് രോഹിത് സച്ചിനെ മറികടന്നത്.
കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 60 റണ്‍സുമായി രോഹിത് മത്സരത്തിലെ ടോപ് സ്കോറർ ആയിരുന്നു.മത്സരത്തിന് മുമ്പ് വിന്‍ഡീസിനെതിരെ 33 കളിയില്‍ നിന്ന് 1523 റണ്‍സാണ് രോഹിത് നേടിയിരുന്നത്. 39 മത്സരങ്ങളില്‍ നിന്ന് 1573 റണ്‍സ് ആണ് സച്ചിൻ നേടിയിരുന്നത്. 51 റൺസ് എടുത്തതോടെ രോഹിത് സച്ചിനെ മറികടന്നു.
39 മത്സരങ്ങളിൽ നിന്നും വിൻഡീസിനെതിരെ 2235 റൺസ് നേടിയ കോലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.നാട്ടില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലിയാണ് മുന്നില്‍. 20 മത്സരങ്ങളില്‍ 1239 റണ്‍സാണ് കോലി നേടിയത്. 16 മത്സരങ്ങളില്‍ 1040 നേടിയ രോഹിത്താണ് രണ്ടാം സ്ഥാനത്ത്.
അടുത്ത ലേഖനം