ഹാര്‍ദ്ദിക്കിന്റെ തീരുമാനവും ഗംഭീര്‍ മാറ്റി, ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും?

Hardik pandya
അഭിറാം മനോഹർ| Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (17:18 IST)
Hardik pandya
നവംബറില്‍ തുടങ്ങാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പ് നിര്‍ണായക നീക്കങ്ങളുമായി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യന്‍ ക്യാമ്പെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഹാര്‍ദ്ദിക് റെഡ് ബോളില്‍ പരിശീലനം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം താരം തന്നെ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്.


2018 സെപ്റ്റംബറിലാണ് 30 കാരനായ താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചത്. അതിന് ശേഷം 2019ല്‍ നടുവിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം പിന്നീട് ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ശാരീരികക്ഷമത തനിക്കില്ലെന്നും തന്നെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കരുതെന്നുമായിരുന്നു ഹാര്‍ദ്ദിക്കിന്റെ നിലപാട്.


എന്നാല്‍ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതോടെയാണ് ഹാര്‍ദ്ദിക് റെഡ് ബോളിലും തിരിച്ചുവരാന്‍ ഒരുങ്ങുന്നത്. ഓള്‍റൗണ്ടര്‍ ആയതിനാല്‍ വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഹാര്‍ദ്ദിക്കിന്റെ സാന്നിധ്യം ടീമിന് കൂടുതല്‍ സന്തുലനം നല്‍കുമെന്നാണ് ഗംഭീര്‍ കരുതുന്നത്. ഹാര്‍ദ്ദിക്കിനെ പോലൊരു താരം ടീമിലുണ്ടെങ്കില്‍ 2 സ്പിന്നര്‍മാരെ കളിപ്പിക്കാനും ഇന്ത്യന്‍ ടീമിനാകും. കരിയറില്‍ 11 ടെസ്റ്റുകളില്‍ നിന്നും 523 റണ്‍സും 17 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :