പൊന്നണ്ണാ ഇങ്ങനെ തുഴയണോ, ദുലീപ് ട്രോഫിയിൽ 117 പന്തിൽ 37 റൺസുമായി കെ എൽ രാഹുൽ, താരത്തിനെതിരെ ആരാധകർ

KL Rahul
അഭിറാം മനോഹർ|
KL Rahul
സെപ്റ്റംബര്‍ 19ന് തുടങ്ങാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയാണ് ഇന്ത്യന്‍ ടീമിലെ താരങ്ങള്‍. ടെസ്റ്റ് പരമ്പരയിലെ തെരെഞ്ഞെടുപ്പില്‍ ദുലീപ് ട്രോഫിയിലെ പ്രകടനം നിര്‍ണായകമാകുമെന്ന് അറിയിച്ചതോടെ താരങ്ങളുടെ പ്രകടനം ഇന്ത്യന്‍ ടെസ്റ്റ് ടീം പ്രവേശനത്തില്‍ നിര്‍ണായകമാകും. ശുഭ്മാന്‍ ഗില്‍,റുതുരാജ് ഗെയ്ക്ക്വാദ്,ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍,റിഷഭ് പന്ത് തുടങ്ങി എല്ലാ താരങ്ങളും ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്.

ഇപ്പോഴിതാ ഇന്ത്യ എ, ഇന്ത്യ ബി മത്സരത്തിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരമായ കെ എല്‍ രാഹുല്‍. ഇന്ത്യ ബിക്കെതിരെ 111 പന്തുകളില്‍ 37 റണ്‍സാണ് മത്സരത്തില്‍ രാഹുല്‍ നേടിയത്. ടെസ്റ്റ് ഫോര്‍മാറ്റിലാണ് മത്സരമെങ്കിലും ഇത്രയും പന്തുകള്‍ നേരിട്ട് വേണ്ടത്ര റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ രാഹുല്‍ പരാജയപ്പെട്ടെന്നാണ് പ്രകടനത്തിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനമുയരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ പോലും ബൗളര്‍മാര്‍ക്കെതിരെ ആധിപത്യത്തോടെ കളിക്കാന്‍ താരത്തിനാകുന്നില്ലെന്നും ആഭ്യന്തര ക്രിക്കറ്റിലെങ്കിലും വലിയ സ്‌കോറുകള്‍ നേടാന്‍ എന്നാണ് രാഹുലിന് സാധിക്കുകയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു,

റിഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതോടെ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കേണ്ടത് രാഹുലിന് ആവശ്യമായി വന്നിരിക്കുകയണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ധ്രുവ് ജുറല്‍,സര്‍ഫറാസ് ഖാന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ടെസ്റ്റ് ടീമിലും രാഹുലിന്റെ സ്ഥാനം പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാല്‍ അവസ്ഥ ഇങ്ങനെയാണെങ്കിലും തന്റെ കളി മെച്ചപ്പെടുത്താന്‍ രാഹുല്‍ ശ്രമിക്കുന്നില്ലെന്നും പ്രകടനങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ ടെസ്റ്റ് ടീമിലും രാഹുല്‍ പുറത്താകുന്ന കാലം വിദൂരമാവില്ലെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :