ഐപിഎൽ: അഹമ്മദാബാദ് ക്യാപ്‌റ്റനാവുന്നത് ഹാർദിക് പാണ്ഡ്യ!

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജനുവരി 2022 (14:06 IST)
മുംബൈ ഇന്ത്യൻസിന്റെ ഐപിഎല്ലിലെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. നിരന്തരമായ പരിക്കിനെ തുടർന്ന് ഏറെ കാലമായി മോശം പ്രകടനമാണ് താരം നടത്തുന്നത്. എന്നാൽ ഇപ്പോഴിതാ വരാനിരിക്കുന്ന സീസണിൽ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ നായകനായി ഹാർദിക് പാണ്ഡ്യയെത്തുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

ഐപിഎൽ ലക്ഷ്യമിട്ട് അഹമ്മദാബാദ് നേരത്തെ തന്നെ ഒരുക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രധാന പരിശീലകനെയും മറ്റ് കോച്ചിങ് സ്റ്റാഫുകളെയും ടീം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാഞ്ചൈസിയുടെ നായകനായി ഹാർദിക് എത്തുമെന്ന വാർത്തകൾ വരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :