രേണുക വേണു|
Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (10:05 IST)
ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ നെറ്റ്‌സില്‍ പന്തെറിഞ്ഞു തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയയുമായുള്ള പരിശീലന മത്സരത്തിനു ശേഷമാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഹാര്‍ദിക്കിന്റെ ഫിറ്റ്‌നെസ് മെച്ചപ്പെട്ടു വരുന്നതായും ലോകകപ്പില്‍ പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് പറഞ്ഞു.
'ഹാര്‍ദിക്കിന്റെ നില മെച്ചപ്പെട്ടുവരുന്നു. പക്ഷേ, ഇതുവരെ അദ്ദേഹം നെറ്റ്‌സില്‍ പന്തെറിഞ്ഞു തുടങ്ങിയിട്ടില്ല. ടൂര്‍ണമെന്റിന്റെ ഏത് സമയത്തും പന്തെറിയാന്‍ അദ്ദേഹം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കളിക്കാര്‍ അവരുടെ നൂറ് ശതമാനം സമര്‍പ്പിക്കണമെന്നാണ് എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം ഉടന്‍ ബൗളിങ് തുടങ്ങുമെന്നാണ് ഞങ്ങള്‍ കരുതുന്നത്,' രോഹിത് ശര്‍മ പറഞ്ഞു.