പാണ്ഡ്യ ടീമിൽ നിന്നും പുറത്ത്, പകരം വിജയ് ശങ്കർ

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 12 ജനുവരി 2020 (13:38 IST)
പരിക്കിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്ന ഓൾ റൌണ്ടർ ഇന്ത്യൻ ടീമിലേക്ക് തിരിച്ച് വരാനൊരുങ്ങുകയായിരുന്നു. പാണ്ഡ്യയ്ക്ക് തിരിച്ചടിയായി ഫിറ്റ്‌നസ് ടെസ്റ്റ്. താരം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടു.

നടുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാണ്ഡ്യ നീണ്ട ഇടവേളയ്ക്കുശേഷമാണ് ടീമില്‍ തിരിച്ചെത്താന്‍ ഒരുങ്ങുന്നത്. എന്നാൽ, ഫിറ്റ്നെസ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെ ന്യൂസിലന്‍ഡിലേക്കുള്ള എ ടീമില്‍നിന്നും പാണ്ഡ്യ പുറത്തായി. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പര്യടനത്തിലും പാണ്ഡ്യ ഉള്‍പ്പെടില്ല.

ട്രാക്കിലേക്ക് മാറുന്നതിന്റെ ഭാഗമായി ഇന്ത്യ എ ടീമില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഫിറ്റ്‌നസില്‍ പരാജയപ്പെട്ടതോടെ താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യ എ ടീമിനെ ന്യൂസിലന്‍ഡില്‍ നയിക്കുന്നത്. പാണ്ഡ്യയ്ക്ക് പകരമായി തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഇന്ത്യ എ ടീമില്‍ ഇടംപിടിച്ചു. ന്യൂസിലന്‍ഡ് പര്യടനം വിജയ് ശങ്കറിന് ഇന്ത്യന്‍ ടീമിലേക്കുള്ള മറ്റൊരു അവസരമായിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :