വേണ്ടത് കോലിയുടെ സ്ഥാനം, എക്കാലത്തെയും എന്റെ സ്വപ്‌നമാണത്: ഹാർദ്ദിക് പാണ്ഡ്യ

അഭിറാം മനോഹർ| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (17:26 IST)
ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് ഉറപ്പിച്ചിരിക്കുകയാണ് ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. ഇപ്പോഴിതാ തിരിച്ചുവരവില്‍ തന്റെ ബാറ്റിംഗിലെ ആഗ്രഹങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ടീമിൽ വിരാട് കോലിയുടെ മൂന്നാം നമ്പർ സ്ഥാനം സ്വന്തമാക്കാൻ ആഗ്രഹമുള്ളതാ‌യാണ് താരം വെളിപ്പെടുത്തിയത്.

മൂന്നാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ എക്കാലത്തും എന്റെ സ്വപ്നമാണ്. 2016ല്‍ മുംബൈ ഇന്ത്യന്‍സില്‍ മൂന്നാം നമ്പറില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് എന്റെ സമയമായിരുന്നില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. എനിക്ക് മൂന്നാം സ്ഥാനത്തിൽ തിളങ്ങാനാവുമെന്ന് ഉറപ്പിച്ച് പറയാനാവും.ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്.കൃത്യമായ സമയത്ത് ഫോം കണ്ടെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് ഹാർദ്ദിക് പറഞ്ഞു.

കഴിഞ്ഞ മ‌ത്സരത്തിൽ ശുഭ്‌മാൻ ഗിൽ നേരത്തെ പുറത്തായപ്പോൾ എന്റെ ഉത്തര‌വാദിത്വം മാറി.ഗില്‍ ക്രീസിലുള്ളപ്പോഴുള്ള എന്റെ റോളും അവന്‍ ഇല്ലാതെയുള്ള എന്റെ റോളും വ്യത്യസ്‌തമാണ്. അ‌ധികം സാഹസങ്ങൾക്ക് മുതിരാതെ തന്നെ റൺറേറ്റ് നോക്കി ക‌ളിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. ഇപ്പോഴത്തെ ബാറ്റിംഗ് വളരെയധികം ആസ്വദിക്കുന്നു’ ഹര്‍ദ്ദിക് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :