നാല് വിക്കറ്റ് വീഴ്‌‌ത്തിയിട്ടും കുൽദീപിന് ലഭിച്ചത് 3 ഓവർ, ഒടുവിൽ വിശദീകരണവുമായി പന്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (15:22 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച സ്പിന്നർ കുൽദീപ് യാദവിന് നാല് ഓവർ നൽകാത്തതിന് പിന്നിലെ കാരണം വിശദമാക്കി ഡൽഹി നായകൻ റിഷഭ് പന്ത്. തീരുമാനത്തിനെതിരെ കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഡൽഹി നായകന്റെ വിശദീകരണം.

ഞാൻ കുൽദീപിന് കളിയിലെ അവസാന ഓവർ നൽകാമെന്നാണ് കരുതിയത്. പക്ഷേ പന്ത് നനഞ്ഞതായി അനുഭവപ്പെട്ടു. ഇതോടെ ഞാനെൻറ്റെ തീരുമാനം മാറ്റുകയും ഒരു പേസറെ പകരം കൊണ്ടുവരികയുമായിരുന്നു. പക്ഷേ അത് വിജയിച്ചില്ല. മത്സരശേഷം റിഷഭ് പന്ത് പറഞ്ഞു.

14ാം ഓവറാണ് കുല്‍ദീപ് അവസാനമായി എറിഞ്ഞത്. പിന്നീട് രണ്ട് പന്ത് ലളിത് യാദവിന് നല്‍കുകയായിരുന്നു. ഇതോടെയാണ് മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപിന് നാലാം ഓവര്‍ എറിയാന്‍ അവസരം ലഭിക്കാതെ പോയത്. മത്സരത്തിൽ ഒരോവർ കൂടി എറിയാൻ സാധിക്കുമായിരുന്നുവെങ്കിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ താരത്തിന് അവസരം ഉണ്ടയിരുന്നു.

ഇതോടെയാണ് പന്തിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനം ഉയർന്നത്. കുല്‍ദീപിന് പന്ത് നല്‍കാതിരുന്ന തീരുമാനം ഈ സീസണ്‍ ഐപിഎല്ലിലെ ഏറ്റവും വലിയ ദുരൂഹതയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര വിലയിരുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :