എല്ലാ ബൗളർമാരും അടി വാങ്ങിയപ്പോളും അവൻ തിളങ്ങി, മാൻ ഓഫ് ദ മാച്ച് പുരസ്‌ക്കാരത്തിന് അർഹൻ നടരാജനെന്ന് ഹാർദ്ദിക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (12:07 IST)
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ ആവേശകരമായ ചേസിങ്ങിനൊടുവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യൻ വിജയത്തിന് നിർണായകരമായതാകട്ടെ അവസാന ഓവറുകളിൽ ഇന്ത്യക്കായി നടത്തിയ വെടിക്കെട്ട് പ്രകടനവും. മത്സരത്തിൽ 22 പന്തില്‍ പുറത്താവാതെ 42 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഇതോടെ കളിയിലെ താരമായും പാണ്ഡ്യ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ യഥാർഥത്തിൽ മാൻ ഓഫ് ദ മാച്ച് മറ്റൊരു താരത്തിന് അർഹതപ്പെട്ടതാണെന്നാണ് പാണ്ഡ്യ പറയുന്നത്.

മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം എന്നെതേടി വരുമെന്ന് ഞാന്‍ കരുതിയില്ല. നടരാജാനാണ് അതിനര്‍ഹന്‍ എന്നാണ് ഞാൻ കരുതിയത്. മറ്റ് ബൗളർമാർ പന്തെറിയാൻ ശരിക്കും ബുദ്ധിമുട്ടിയപ്പോൾ മികച്ച പ്രകടനമാണ് നടത്തിയത്. നടരാജന്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുവെന്നും പാണ്ഡ്യ പറഞ്ഞു.

അതേസമയം ആത്മവിശ്വാസമാണ് തന്റെ മികച്ച പ്രകടനങ്ങളുടെ പുറകിലെന്നും പാണ്ഡ്യ പറഞ്ഞു. മുൻകാല പിഴവുകള്‍ തിരുത്തിയാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. മുമ്പ് ചേസ് ചെയ്യുമ്പോള്‍ പഠിച്ചതെല്ലാം സഹായത്തിനെത്തിയെന്നും ടീമിന്റെ വിജയത്തിന് പിന്നാലെ പാണ്ഡ്യ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :