മാസ് പോയാൽ മരണമാസ് വരും! ജേസൺ റോയിക്ക് പകരക്കാരനെ കണ്ടെത്തി ഗുജറാത്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (19:59 IST)
ഐപിഎല്‍ പുതിയ സീസണില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജേസണ്‍ റോയിയ്ക്ക് പകരക്കാരനെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. അഫ്‌ഗാനിസ്ഥാന്റെ യുവതാരം റഹ്‌മാനുള്ള ഗുര്‍ബാസിനെയാണ് ജേസണ്‍ റോയിയ്ക്ക് പകരക്കാരനായി ടൈറ്റന്‍സ് ടീമിലെത്തിച്ചിരിക്കുന്നത്. ഇക്കാര്യം ടീം ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഗുര്‍ബാസ് തന്നെ തന്റെ ഔദ്യോഗിക ഇന്‍സ്റ്റ്ഗ്രാം ഹാന്‍ഡില്‍ ജേസണ്‍ റോയിയുടെ പകരക്കാരനായി എത്തുന്നെന്ന വിവരം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. അഫ്‌ഗാനിസ്ഥാന്റെ യുവതാരമായ 20കാരൻ 18 ടി20 മത്സരങ്ങളില്‍ നിന്ന് 531 റണ്‍സ് നേടിയിട്ടുണ്ട്. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ബയോ ബബിളിൽ കൂടുതൽ കാലം തുടരുന്നത് വെല്ലുവിളിയാണെന്ന് കാട്ടിയാണ് ജേസൺ റോയ് അവസാന നിമിഷം ഐപിഎല്ലിൽ നിന്നും പിൻമാറിയത്. 31 കാരനായ റോയ് അടുത്തിടെ പിഎസ്എല്ലില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :