ഹാർദിക് മടങ്ങിയെത്തുന്നു? എൻസിഐ‌യിലേക്കെത്താൻ നിർദേശം: ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (14:28 IST)
ടി20 ലോകകപ്പ് ഒക്‌ടോബറിൽ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുത്ത് ഹര്‍ദിക് പാണ്ഡ്യ. 2021ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ഹാർദിക്കിനെ തുടരെയുള്ള പരിക്കുകളും വലച്ചതിനെ തുടർന്നാണ് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായത്.

നേരത്തെ ര‌ഞ്ജി ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കാൻ ഹാർദ്ദിക്കിനോട് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ മറുപടിയല്ല താരം നൽകിയത്. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്താനാണ് താരത്തിന് നിർദേശം ലഭിച്ചിരിക്കുന്നത്. ഇവിടെ ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചാൽ
ഐപിഎല്ലിന് ശേഷമുള്ള പരമ്പരയിലേക്ക് താരത്തെ പരിഗണിക്കുമെന്നാണ് സൂചന.

ടി20 ലോകകപ്പിന്റെ പദ്ധതികളില്‍ ഹര്‍ദിക്കും ഉള്‍പ്പെടുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഹര്‍ദിക്കിന് പകരം ഫിനിഷര്‍ റോളില്‍ ഇന്ത്യ വെങ്കടേഷ് അയ്യരെയാണ് പരിഗണിക്കുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ടീമിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് ഹാർദിക്കിപ്പോൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :