കളിക്കുന്നത് ഐപിഎൽ അല്ല, ലോകകപ്പിൽ പാകിസ്ഥാൻ 180 റൺസെടുത്താൽ ഇന്ത്യ വിയർക്കും: അക്തർ

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (14:49 IST)
മത്സരങ്ങൾക്ക് ശേഷം ടി20 ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിലെ ഇന്ത്യയുടെ ആദ്യമത്സരം ചിരവൈരികളായ പാകിസ്ഥാനുമായാണ്. ഇതിനോടകം തന്നെ വലിയ ആവേശമാണ് മത്സരം സൃഷ്ടിച്ചിട്ടുള്ളത്.

ഇപ്പോഴിതാ ഇന്ത്യാ പാക് മത്സരത്തിൽ 170-180 റൺസ് കണ്ടെത്തിയാൽ വിജയിക്കുക എന്നത് ഇന്ത്യയ്ക്ക് പ്രയാസമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസറായ ഷൊയേബ് അക്തർ. ഐപിഎല്ലിലേത് പോലുള്ള പ്രകടനങ്ങൾ ലോകകപ്പിൽ ചിലവാകില്ലെന്നും താരം ഓർമിപ്പിച്ചു.

അതേസമയം സമ്മർദ്ദത്തെ ഏറ്റവും നന്നായി അതിജീവിക്കാൻ കഴിയുന്ന ടീം മത്സരത്തിൽ വിജയിക്കുമെന്ന് മുൻ പാക് നായകനായ ഷാഹിദ് അഫ്രീദി അഭിപ്രായപ്പെട്ടു. ബാബര്‍ അസാം നയിക്കുന്ന പാക് ടീമില്‍ മുഹമ്മദ് റിസ്വാന്‍, ഷുഹൈബ് മാലിക്ക്, മുഹമ്മദ് ഹഫീസ് എന്നിവരടങ്ങിയ ബാറ്റിങ് നിര ശക്തമാണ്. യുഎഇ‌യിൽ ഏറെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള രാജ്യമാണ് പാകിസ്ഥാൻ. ഇതും പാകിസ്ഥാന് അനുകൂലഘടകമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :