മാക്‌സി ഒറ്റയാള്‍ പട്ടാളമായി, കാവലാളായി കമ്മിന്‍സ്; അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് അവിശ്വനീയ ജയം

ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയ ഇന്നിങ്‌സാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ കണ്ടത്

രേണുക വേണു| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (22:41 IST)

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് അവിശ്വസനീയ ജയം. മൂന്ന് വിക്കറ്റിനാണ് ഓസീസ് അഫ്ഗാനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടിയപ്പോള്‍ ഓസീസ് 46.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 128 പന്തില്‍ 21 ഫോറും 10 സിക്‌സും സഹിതം 201 റണ്‍സുമായി പുറത്താകാതെ നിന്ന ഗ്ലെന്‍ മാക്‌സ്വെല്‍ ആണ് കളിയിലെ താരം.

ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയ ഇന്നിങ്‌സാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ കണ്ടത്. നവീന്‍ ഉള്‍ ഹഖ്, റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരുടെ മികച്ച ബൗളിങ് പ്രകടനത്തിനു മുന്നില്‍ വിറച്ചു നിന്ന ഓസീസിനെ മാക്‌സ്വെല്‍ തനിച്ച് തോളിലേറ്റുകയായിരുന്നു. 91 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടമായിടത്തു നിന്നാണ് ഓസീസിന്റെ വിജയഗാഥ. രണ്ട് തവണയാണ് മാക്‌സ്വെല്ലിനെ അഫ്ഗാന്‍ കൈവിട്ടത്. 68 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ പാറ്റ് കമ്മിന്‍സ് ഗ്ലെന്‍ മാക്‌സ്വെല്ലിന് നല്‍കിയ പിന്തുണ ഓസീസ് ജയത്തില്‍ നിര്‍ണായകമായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :