ലോകത്തിലെ ഏറ്റവും മികച്ച പേസർ ആ ഇന്ത്യാക്കാരൻ: ഗ്ലെൻ മഗ്രാത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 29 ജനുവരി 2020 (12:03 IST)
നിലവിൽ അന്താരാഷ്ട്രക്രിക്കറ്റിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച പേസർമാർ ആരെല്ലാമെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. ഇന്ത്യൻ പേസ് ബൗളറായ ജസ്‌പ്രീത് ബു‌മ്രയേയും ദക്ഷിണാഫ്രിക്കൻ കാഗിസോ റബാഡയെയുമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരായി ഓസ്ട്രേലിയൻ ഇതിഹാസം വിലയിരുത്തുന്നത്.

ഇന്ത്യൻ താരം ജസ്‌പ്രീത് ബു‌മ്രയെ അസാധാരണമായ താരമെന്നാണ് ഗ്ലെൻ മഗ്രാത്ത് വിശേഷിപ്പിക്കുന്നത്. ബു‌മ്രക്ക് മികച്ച പേസും നിയന്ത്രണവും കൃത്യമായ മനോഭാവവുമുണ്ടെന്നാണ് മഗ്രാത്ത് പറയുന്നത്. എന്നാൽ ചാമ്പ്യൻ ബൗളർ എന്നാണ് റബാഡക്ക് മഗ്രാത്ത് നൽകുന്ന വിശേഷണം. അതേ സമയം ഇന്ത്യൻ നായകനായ വിരാട് കോലിയും ഓസീസ് താരം സ്റ്റീവ് സ്മിത്തുമാണ് നിലവിലെ ഏറ്റവും മികച്ച ബാറ്റിങ് താരങ്ങളെന്നും മഗ്രാത്ത് പറയുന്നു.

സങ്കേതിക തികവുള്ള ക്ലാസ് പ്ലയറാണ് കോലിയെന്നാണ് മഗ്രാത്ത് പറയുന്നത്. സ്മിത്ത് ഒരു ടെസ്റ്റ് ബുക്ക് ബാറ്റ്സ്മാനല്ല
കണ്ണും കൈകളും തമ്മിലുള്ള മികച്ച തരത്തിലുള്ള ഇണക്കമാണ് അയാളെ മികച്ച ബാറ്റ്സ്മാനാക്കുന്നതെന്നും മഗ്രാത്ത് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :