അഭിറാം മനോഹർ|
Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2023 (09:05 IST)
വെസ്റ്റിൻഡീസിനെതിരായ
ടി20 പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിൻ്റെ കൂറ്റൻ തോൽവി. നിശ്ചിത ഓവറിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത
ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. മറ്റ് ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ 45 പന്തിൽ 61 റൺസെടുത്ത സൂര്യകുമാർ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 18 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
55 പന്തില്‍ നിന്നും 85 റണ്‍സുമായി പുറത്താകാതെ നിന്ന് ബ്രന്‍ഡന്‍ കിംഗാണ് വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ പരമ്പര 3-2ന് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കെയ്ല്‍ മില്ലേഴ്‌സിനെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ കിംഗ് നിക്കോളാസ് സഖ്യം കൂട്ടിചേര്‍ത്ത 107 റണ്‍സിന്റെ സഖ്യമാണ് വെസ്റ്റിന്‍ഡീസിനെ ശക്തമായ നിലയിലെത്തിച്ചത്. നിക്കോളാസ് പുരാന്‍ 35 പന്തില്‍ നിന്നും 47 റണ്‍സെടുത്തു.