അഭിലാഷേ.. ഒരു ഓവർ കൂടി കിട്ടിയിരുന്നെങ്കിൽ: സെഞ്ചുറി നഷ്ടമായതിൻ്റെ നിരാശയിൽ ശുഭ്മാൻ ഗിൽ

അഭിറാം മനോഹർ| Last Updated: വ്യാഴം, 28 ജൂലൈ 2022 (18:42 IST)
ഏകദിനത്തിലെ തൻ്റെ കന്നി സെഞ്ചുറി നഷ്ടമായതിൻ്റെ നിരാശ പങ്കുവെച്ച് ഓപ്പണർ ശൂഭ്മാൻ ഗിൽ.
ഒരു ഓവർ കൂടി ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ താൻ സെഞ്ചുറി നേടിയേനെയെന്നാണ് ഗിൽ പറയുന്നത്.

വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഗിൽ 98ൽ നിൽക്കെയാണ് കളി മുടക്കികൊണ്ട് മഴയെത്തിയത്.98 പന്തിൽ നിന്ന് 7 ഫോറും 2 സിക്സും അടക്കമാണ് ഗിൽ 98 റൺസെടുത്തത്. മഴ തുടരെ കളി മുടക്കിയപ്പോൾ മത്സരം 36 ഓവറായി ചുരുക്കുകയായിരുന്നു. ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 137 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.

സെഞ്ചുറി നേടുമെന്നാണ് ഞാനും കരുതിയത്. എന്നാൽ മഴ എൻ്റെ കൈയിലല്ലല്ലോ. ആദ്യ രണ്ട് ഏകദിനത്തിലും പുറത്തായ വിധം എന്നെ നിരാശനാക്കിയിരുന്നു. ഓരോ ബോളിനും അനുസരിച്ച് മനസിൽ തോന്നിയത് പോലെ കളിക്കാനാണ് തീരുമാനിച്ചിരുന്നത്. ഗിൽ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :