ജോർജ് ബെയ്‌ലിയുടെ മികവില്‍ ശ്രീലങ്കയ്ക്കെതിരെ ഓസീസിന് രണ്ടു വിക്കറ്റ് ജയം

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കു രണ്ടു വിക്കറ്റ് വിജയം

dambulla,  sri lanka, Australia, George Baile, dilshan ധാംബുള്ള, ശ്രീലങ്ക, ഓസ്ട്രേലിയ, ജോർജ് ബെയ്‌ലി, ദിൽഷന്‍
ധാംബുള്ള| സജിത്ത്| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (11:32 IST)
ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കു രണ്ടു വിക്കറ്റ് വിജയം. പരമ്പരയിൽ അവർ 2–1നു മുന്നിലായി. സമ്മർദനിമിഷങ്ങളിൽ അർധസെ‍ഞ്ചുറിയോടെ പടനയിച്ച ജോർജ് ബെയ്‌ലിയാണ് ഓസ്ട്രേലിയയ്ക്കു വിജയം സമ്മാനിച്ചത്.

വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിടപറയാമെന്നുള്ള ലങ്കൻ ബാറ്റ്സ്മാൻ ദിൽഷന്റെ മോഹവും ഇതോടെ പൊലിഞ്ഞു. വിജയലക്ഷ്യമായ 227 റൺസ് 46 ഓവറിൽ പിന്നിടാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു. 29 പന്തുകളിൽ 30 റൺസെടുത്ത ആരോൺ ഫിഞ്ചും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :