അതിവേഗത്തില്‍ 100 വിക്കറ്റ് നേടിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക്; തകര്‍ന്നത് 19 വര്‍ഷത്തെ ഏകദിന റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡ് നേട്ടത്തുനുടമയായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.

colombo, australia, srilanka, record, cricket, mitchell starc കൊളംബോ, ഓസ്‌ട്രേലിയ, ശ്രീലങ്ക, റെക്കോര്‍ഡ്, ക്രിക്കറ്റ്, മിച്ചല്‍ സ്റ്റാര്‍ക്ക്
കൊളംബോ| സജിത്ത്| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (10:17 IST)
ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡ് നേട്ടത്തുനുടമയായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.
അതിവേഗത്തില്‍ 100 വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോര്‍ഡാണ് സ്റ്റാര്‍ക് സ്വന്തം പേരിലാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലായിരുന്നു സ്റ്റാര്‍ക്കിന്റെ ഈ റെക്കോര്‍ഡ് നേട്ടം.

പാകിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖിന്റെ 19 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് സ്റ്റാര്‍ക്ക് തകര്‍ത്തത്. 53 മത്സരങ്ങളില്‍ നിന്നായിരുന്നു മുഷ്താഖിന്റെ 100 വിക്കറ്റ് നേട്ടം. എന്നാല്‍ 52 മത്സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്ക് 100 വിക്കറ്റ് നേടിയത്. ഒന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റും സ്റ്റാര്‍ക്ക് വീഴ്ത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :