ഇത് വിരാട് കോഹ്‌ലിയുടെ ജീവിതകഥയോ? ദുല്‍ക്കര്‍ സല്‍മാന്‍ തുറന്നുപറയുന്നു!

വിരാട് കോഹ്‌ലി, ദുല്‍ക്കര്‍ സല്‍മാന്‍, ദി സോയ ഫാക്‍ടര്‍, Virat kohli, The Zoya Factor, Dulquer Salmaan
BIJU| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (21:41 IST)
ദുല്‍ക്കര്‍ സല്‍മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്‌ടനായി അഭിനയിക്കുന്നു എന്നത് ഏവര്‍ക്കും അറിയാവുന്ന വാര്‍ത്തയാണല്ലോ. എന്നാല്‍ വിരാട് കോഹ്‌ലിയായി ആണോ ദുല്‍ക്കര്‍ അഭിനയിക്കുന്നത് എന്നാണ് ഏവര്‍ക്കും കൌതുകം ഇപ്പോള്‍.


ദുല്‍ക്കര്‍ സൈന്‍ ചെയ്ത പുതിയ ഹിന്ദിച്ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ‘ദി സോയ ഫാക്‍ടര്‍’ എന്ന ചിത്രത്തിലാണ് ദുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടനായി അഭിനയിക്കുന്നത്. സോനം കപൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ക്കറിന്‍റെ നായിക.

ആദ്യ ഹിന്ദിച്ചിത്രമായ കര്‍വാന്‍ റിലീസ് ആകുന്നതിന് മുമ്പുതന്നെ ദുല്‍ക്കര്‍ സൈന്‍ ചെയ്ത പ്രൊജക്ട് ആണിത്. അനുജ ചൌഹാന്‍ 2008ല്‍ എഴുതിയ ‘ദി സോയ ഫാക്ടര്‍’ എന്ന നോവലാണ് ഈ സിനിമയ്ക്ക് ആധാരം.

സോയ സിംഗ് സോളങ്കി എന്ന പെണ്‍കുട്ടി ജനിച്ചത് 1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ അതേ ദിവസം അതേ സമയത്താണ്. അതുകൊണ്ടുതന്നെ ഒരു മത്സരത്തിനിടയില്‍ ടീമംഗങ്ങള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാന്‍ സോയയ്ക്ക് ക്ഷണം ലഭിക്കുന്നു. അന്ന് ഇന്ത്യ ജയിക്കുന്നു. സോയ ഇന്ത്യന്‍ ടീമിന്‍റെ ഭാഗ്യമാണെന്ന പ്രചരണം അതോടെയുണ്ടാകുന്നു. ടീമംഗങ്ങളും അങ്ങനെ തന്നെ കരുതുന്നു. ക്യാപ്‌ടനായ നിഖില്‍ ഖോഡ ഒഴികെ. ടീമിന്‍റെ പ്രകടത്തിന് മുകളില്‍ ഒരു ഭാഗ്യഘടകവുമില്ലെന്നാണ് അയാളുടെ നിലപാട്‌. അടുത്ത ലോകകപ്പിലേക്ക് പോകുമ്പോള്‍ സോയയെ ഒപ്പം കൂട്ടണമെന്ന ആവശ്യമുയരുമ്പോള്‍ നിഖില്‍ അതിനെ എതിര്‍ക്കുന്നു.

നിഖില്‍ ഖോഡയായി ദുല്‍ക്കര്‍ എത്തുമ്പോള്‍ സോയയായി സോനം കപൂര്‍ അഭിനയിക്കും. അഭിഷേക് ശര്‍മയാണ് സംവിധാനം. എന്നാല്‍ ഈ സിനിമ ആരുടെയും ജീവിതകഥയെ ആധാരമാക്കി ചെയ്യുന്ന ചിത്രമല്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :