അത് അതിമോഹമാണ് മോനെ ദിനേശാ...; സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പുമായി റൂട്ട് രംഗത്ത്

അത് അതിമോഹമാണ് മോനെ ദിനേശാ...; സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പുമായി റൂട്ട് രംഗത്ത്

  cricket , team india , virat kohli , joe root , india england test , root , ഇന്ത്യ , വിരാട് കോഹ്‌ലി , ജോ റൂട്ട് , ഇംഗ്ലണ്ട് , ടെസ്‌റ്റ് , ബെന്‍‌ സ്‌റ്റോക്‍സ്
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (16:12 IST)
ഇന്ത്യയെ വൈറ്റ്‌വാഷ് ചെയ്യുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്.

ആദ്യ രണ്ട് ടെസ്‌റ്റുകളിലും ജയം നേടാന്‍ സാധിച്ചത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഈ വിജയങ്ങളില്‍ അഹങ്കരിക്കാതെ നോട്ടിംഗ്ഹാമിലെ മൂന്നാം ടെസ്‌റ്റിനെക്കുറിച്ചാണ് ടീം അംഗങ്ങള്‍ ചിന്തിക്കേണ്ടത്. 5-0ത്തിന് പരമ്പര സ്വന്തമാക്കു എന്നത് സ്വപ്‌നമാണെന്നും റൂട്ട് പറഞ്ഞു.

ലോക ഒന്നാം നമ്പര്‍ ടീമിനോടാണ് ഞങ്ങള്‍ മത്സരിക്കുന്നത്. മികച്ച താരങ്ങളാണ് ഇന്ത്യന്‍ നിരയിലുള്ളത്. പരമ്പര തൂത്ത് വരണമെന്നാഗ്രഹിച്ചാല്‍ അനാവശ്യ സമ്മര്‍ദ്ദത്തിന് അടിമപ്പെടേണ്ടിവരും. അതിനാല്‍ അടുത്ത കളി ജയിക്കുക എന്നത് മാത്രമാണ് ആഗ്രഹിക്കേണ്ടതെന്നും റൂട്ട് സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

നോട്ടിംഗ്‌ഹാമില്‍ ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കുകയാണ് താരങ്ങള്‍ ചെയ്യേണ്ടത്. യാഥാര്‍ത്ഥ്യ ബോധത്തോടെ മാത്രമെ ഇപ്പോള്‍ ചിന്തിക്കാനാകൂ എന്നും റൂട്ട് പറഞ്ഞു. ഓള്‍ റൌണ്ടറായ ബെന്‍‌ സ്‌റ്റോക്‍സ് തിരിച്ചെത്തുമ്പോള്‍ ക്രിസ് വോഗ്‌സിനെ പുറത്തിരുത്തുമോ എന്ന ചോദ്യത്തിന് അത് സുഖമുള്ള തലവേദന ആണെന്നായിരുന്നു ഇംഗ്ലീഷ് നായകന്‍ പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :