ടി20 ലോകകപ്പിൽ ധോണി കളിക്കാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ ഇതിഹാസ താരം

അഭിറാം മനോഹർ| Last Modified ശനി, 21 മാര്‍ച്ച് 2020 (10:56 IST)
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും
വിട്ടുനിൽക്കുകയാണ് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി. തുടർന്നെത്തിയ വെസ്റ്റിൻഡീസ്,ശ്രീലങ്ക,ഓസീസ് പരമ്പരകൾക്കൊന്നും താരം ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരുന്നില്ല. ഇത്തവണത്തെ ഐ‌പിഎൽ മത്സരങ്ങൾ വഴി ധോണി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും കൊറോണ ബാധ മൂലം മത്സരങ്ങൾ തന്നെ അനിശ്ചിതത്വത്തിലാണ്.അതിനാൽ തന്നെ ടി20 ലോകകപ്പിനായുള്ളാ ഇന്ത്യൻ ടീമിലേക്കുള്ള ധോണിയുടെ മടക്കവും ഇപ്പോൾ സംശയത്തിലാണ്.

ഈയൊരു സാഹചര്യത്തിൽ ധോണി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌കർ.ധോണി ഇന്ത്യൻ സംഘത്തോടൊപ്പം കളിക്കുന്നത് കാണാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ വിരളമാണെന്നും ഗവാസ്‌കർ പറയുന്നു.

ഇപ്പോഴത്തെ ഇന്ത്യൻ ടീം ഏറെ മുന്നേറി.ഒരിക്കലും വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്ന ഒരാളല്ല ധോണി. അതുകൊണ്ട് തന്നെ നിശബ്‌ദമായി അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമികുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഗവാസ്‌കർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :