എന്തുകൊണ്ട് ധോണിയെ മൂന്നാം നമ്പറിൽ ഇറക്കി- കാരണം വ്യക്തമാക്കി ഗാംഗുലി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2020 (12:25 IST)
ഇന്ത്യൻ ടീമിൽ അരങ്ങേറിയ സമയത്തെ ആദ്യ മത്സരങ്ങളിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിചില്ലെങ്കിലും 2005ൽ വിശാഖപട്ടണത്ത് പാകിസ്ഥാനെതിരായ ഏകദിന മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് ധോണി ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. ആ മത്സരത്തിൽ ധോണിയെ മൂന്നാമനാക്കാനുള തീരുമാനം എടുത്തത് മുൻ ഇന്ത്യൻ നായകനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയായിരുന്നു. ഇപ്പോളിതാ എന്തുകൊണ്ട് താൻ അത്തരമൊരു തീരുമാനമെടുത്തു എന്ന് വിശദീകരിച്ചിരിക്കുകയാണ് ഗാംഗുലി.

ആറാം നമ്പറിലാണ് ബാറ്റ് ചെയ്‌തിരുന്നെങ്കിൽ സച്ചിനാവില്ലായിരുന്നു ഗാംഗുലി പറയുന്നു. മികവുള്ള കളിക്കാരെ എപ്പോഴും ബാറ്റിംഗ് ഓർഡറിൽ മുകളിൽ ഇറക്കണം. അപ്പോൾ മാത്രമെ അവർക്ക് അവരുടേതായ കഴിവ് പുറത്തെടുക്കാൻ സാധിക്കു.സിക്സടിക്കാന്‍ ധോണിക്കുള്ള കഴിവ് അപാരമായിരുന്നു.

കരിയറിന്റെ അവസാന കാലത്ത് ധോണി ശൈലി മാറ്റിയിരിക്കാം. പക്ഷേ രാജ്യാന്തര ക്രിക്കറ്റിൽ സ്വതന്ത്രനായി അദ്ദേഹത്തെ അനുവദിക്കേണ്ടത് ആവശ്യമായിരുന്നു. ധോണി ടോപ്പ് ഓർഡറിൽ തന്നെ കളി തുടരേണ്ടിയിരുന്നുവെന്നും ഇക്കാര്യം വിരമിച്ച ശേഷം പല തവണ താൻ കമന്ററി ബോക്സിലിരുന്ന് പറഞ്ഞിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :