അയാളെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന് വാശിപിടിച്ചത് കോലി, അത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി: സൗരവ് ഗാംഗുലി

രേണുക വേണു| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (11:28 IST)

ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഒരു താരത്തെ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് വിരാട് കോലി വാശിപിടിച്ചതായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍. സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന് നായകനായിരുന്ന കോലി ആവശ്യപ്പെടുകയായിരുന്നെന്ന് ഗാംഗുലി പറഞ്ഞു. ' അശ്വിന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഭാഗമാകുമോ എന്ന കാര്യത്തില്‍ എനിക്ക് ആശ്ചര്യമുണ്ടായിരുന്നു. എന്നാല്‍, ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ അശ്വിന്‍ വേണമെന്ന് കോലിയാണ് ആവശ്യപ്പെട്ടത്. അശ്വിന്‍ സ്‌ക്വാഡില്‍ വേണമെന്ന് കോലിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ലോകകപ്പില്‍ ലഭിച്ച ചെറിയ അവസരങ്ങള്‍ അശ്വിന്‍ മികച്ചതാക്കുകയും ചെയ്തു. അദ്ദേഹം വളരെ നല്ല പ്രകടനമാണ് നടത്തിയത്,' ഗാംഗുലി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :