രേണുക വേണു|
Last Modified ബുധന്‍, 15 ഡിസംബര്‍ 2021 (10:41 IST)
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ വിരാട് കോലി കളിക്കും. ബിസിസിഐ വൃത്തങ്ങളാണ് കോലി ഉറപ്പായും ഏകദിന പരമ്പര കളിക്കുമെന്ന് വ്യക്തമാക്കിയത്. മകളുടെ ജന്മദിനം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ആയിരിക്കാന്‍ ഏകദിന പരമ്പരയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കോലി ആവശ്യപ്പെട്ടതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ഏകദിന പരമ്പര കോലി കളിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.
ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കണമെന്ന് കോലി ആവശ്യപ്പെട്ടതായി തങ്ങളുടെ അറിവില്‍ ഇല്ല. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ യാതൊരു അടിസ്ഥാനവുമില്ല. അദ്ദേഹം പൂര്‍ണമായി ക്രിക്കറ്റിനായി സമര്‍പ്പിച്ച താരമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു സംശവും ആശങ്കയും ഇല്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. രോഹിത് ശര്‍മയ്ക്ക് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ആകും കോലി ഏകദിന പരമ്പരയില്‍ നിന്ന് തന്നെ മാറ്റണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അതേസമയം, കോലിയെ ബിസിസിഐ വൃത്തങ്ങള്‍ അനുനയിപ്പിച്ചാണ് ഏകദിന പരമ്പര കളിക്കാന്‍ സമ്മതിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.