ഇങ്ങനെയും ബോള്‍ ചെയ്യാമോ ?; ക്രിക്കറ്റ് ചരിത്രത്തിലെ മോശം പന്തുകളില്‍ ഒന്ന് റബാഡയുടെ വക - വീഡിയോ

ഇങ്ങനെയും ബോള്‍ ചെയ്യാമോ ?; ക്രിക്കറ്റ് ചരിത്രത്തിലെ മോശം പന്തുകളില്‍ ഒന്ന് റബാഡയുടെ വക - വീഡിയോ

 kagiso rabada , cricket , south africa , india , Austrlia , കഗിസോ റബാഡ , ദക്ഷിണാഫ്രിക്ക , ഗ്ലെന്‍ മാക്‌സ് വെല്‍ , ദക്ഷിണാഫ്രിക്ക , ബോളിംഗ്
മെല്‍ബണ്‍| jibin| Last Modified ഞായര്‍, 18 നവം‌ബര്‍ 2018 (16:09 IST)
ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ കഗിസോ റബാഡയുടെ ബോളിംഗ് ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി - 20 മത്സരത്തിന്റെ ഒമ്പതാം ഓവറില്‍ റബാഡയുടെ കൈയില്‍ നിന്നും വഴുതി പോയ പന്താണ് ക്രിക്കറ്റ് പ്രേമികളില്‍ ചിരിയുണര്‍ത്തുന്നത്.

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെതിരെ പന്തെറിയാന്‍ ഓടിയെത്തിയ റബാഡയുടെ കൈയില്‍ നിന്നും വഴുതിയ പന്ത് പോയത് ഗള്ളിയില്‍ നിന്ന ഫീല്‍ഡറുടെ അടുത്തേക്കേണ്. ഇതോടെ ഗ്രൗണ്ടിലും കാണികളിലും ചിരിപടര്‍ന്നു.

ബോളിംഗ് ആക്ഷനിടെ പിഴവ് വന്നതും കൈയിലെ വിയര്‍പ്പുമാണ് റബാഡയുടെ കൈയില്‍ നിന്നും ബോള്‍ വഴുതി പോകാന്‍ കാരണമായത്. പന്ത് നോബോള്‍ വിളിക്കണോ എന്ന കാര്യത്തില്‍ അമ്പയര്‍മാരുടെ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് ഡെഡ് ബോള്‍ വിളിക്കുകയുമായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മോശം പന്തുകളില്‍ ഒന്നായിട്ടാണ് ഈ നിമിഷത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :