അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (16:51 IST)
ഐപിഎല്ലിൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടിയായി സൂപ്പർ താരങ്ങളുടെ പരിക്ക്. ടോപ് ഓർഡറിൽ ബാറ്റ്സ്മാൻ ബാറ്റർ രാഹുൽ ത്രിപാഠിക്കും സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനുമാണ് പരുക്കേറ്റിരിക്കുന്നത്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റ താരങ്ങൾ എന്ന് ടീമിൽ തിരികെയെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
മത്സരത്തിൽ 3 ഓവർ മാത്രമായിരുന്നു വാഷിങ്‌ടൺ സുന്ദർ എറിഞ്ഞിരുന്നത്. ഇതിൽ 14 റൺസ് മാത്രമെ താരം വഴങ്ങിയിരുന്നുള്ളു.വാഷിംഗ്ടണ് രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് വിവരം. അതേസമയം മത്സരത്തിനിടയിൽ പേശീവലിവിനെ തുടർന്നാണ് രാഹുൽ ത്രിപാഠി റിട്ടയേർഡ് ഹർട്ടായി മടങ്ങിയത്. 17 റൺസ് എടുത്തുനിൽക്കെയായിരുന്നു താരത്തിന്റെ മടക്കം. ത്രിപാഠിയുടെത് സാരമായ പരിക്കലെന്നാണ് സൂചന.