ബോർഡിനെ പിണക്കി ഐപിഎല്ലിൽ, ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഇനി ടീമിൽ തിരിച്ചെത്തുമോ എന്നതിൽ ഉറപ്പില്ലെന്ന് ഡീൻ എൽഗാർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (16:49 IST)
ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ജയത്തിനു പിന്നാലെ ഐപിഎല്ലിനായി രാജ്യാന്തര പരമ്പരകളിൽ നിന്നും ഒഴിവാകുന്ന താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ഡീൻ എൽഗാർ.

ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന ലുങ്കി എൻഗിഡി, മാർക്കോ ജാൻസെൻ, ആൻറിച് നോർട്യ, റസ്സി വാൻ ഡർ ദസ്സൻ, ഏയ്ഡൻ മാർക്രം, കഗീസോ റബാദ തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാവരും തന്നെ ബംഗ്ലദേശിനെതിരായ പരമ്പര ഒഴിവാക്കിയാണ് ഐപിഎല്ലിനായി ഇന്ത്യയിലേക്കു തിരിച്ചത്. പ്രമുഖ താരങ്ങൾ ഇല്ലാതെ ഇറങ്ങിയും പരമ്പര സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കയ്ക്കായി.

എന്നാൽ ടീം അംഗങ്ങളുടെ സമീപന‌ത്തിൽ നിരാശനാണെന്നും അവർ ഇനി രാജ്യാന്തര മത്സരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും നായകൻ ഡീൻ എൽഗാർ പ്രതികരിച്ചു. ടീമിലെ സ്ഥാനം ഒഴിച്ചിട്ടാണ് അവർ ഐപിഎല്ലിനായി പോയത് എന്നാണ് ടീം കോച്ചായ മുൻ താരം മാർക്ക് ബൗച്ചറും പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :