സന്നാഹമത്സരങ്ങൾ വെറും ചടങ്ങെന്ന് രോഹിത്, അമിത ആത്മവിശ്വാസം വേണ്ടെന്ന് ആരാധകർ

അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2023 (13:51 IST)
ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരം മഴ മൂലം മുടങ്ങിയതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നടത്തിയ പ്രതികരണത്തിനെതിരെ ആരാധകര്‍. ഇതിനകം തന്നെ ലോകകപ്പിന് മുന്‍പായി 78 മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞുവെന്നും സന്നാഹമത്സരങ്ങള്‍ വെറും ചടങ്ങ് മാത്രമാണെന്നുമായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഇതിനെതിരെയാണ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. ലോകകപ്പില്‍ ഒന്നാം റാങ്ക് ടീമെന്ന നിലയിലാണ് ഇന്ത്യ എത്തുന്നതെങ്കിലും അമിതമായ ആത്മവിശ്വാസം നല്ലതല്ലെന്ന് ആരാധകര്‍ പറയുന്നു.

ഇംഗ്ലണ്ട് ഈ ലോകകപ്പില്‍ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതുന്ന ടീമാണ്. ഏകദിനത്തില്‍ ഇംഗ്ലണ്ടുമായി ഇന്ത്യ കളിച്ച് നാളുകളായി. അതിനാല്‍ തന്നെ ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടിനെതിരെ മത്സരം ലഭിക്കുക എന്നത് ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു എന്ന അഭിപ്രായമാണ് ക്രിക്കറ്റ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്. സമീപകാലത്ത് ഇന്ത്യന്‍ ടീം നടത്തിയ പ്രകടനങ്ങളുടെ മേലുള്ള് അമിതമായ ആത്മവിശ്വാസമാണ് രോഹിത് അഹങ്കാരത്തോടെ സംസാരിക്കാന്‍ കാരണമെന്ന് ആരാധകര്‍ പറയുന്നു. എന്നാല്‍ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ നമ്മുടെ ശക്തിയില്‍ അമിതമായി ആത്മവിശ്വാസപ്പെടുകയും എതിര്‍ ടീമിനെ ചെറുതായി കാണാന്‍ പാടില്ലെന്നും ആരാധകര്‍ രോഹിത്തിനെ ഓര്‍മിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :