കനല് കെട്ടിട്ടി‌ല്ലെങ്കിൽ പൊള്ളും, തോ‌ൽവിയിലും തലയുടെ പ്രകടനത്തെ ആഘോഷമാക്കി ചെന്നൈ ആരാധകർ

അഭിറാം മനോഹർ| Last Modified ഞായര്‍, 27 മാര്‍ച്ച് 2022 (08:48 IST)
സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനാൽ ആരാധകർക്ക് മുൻപ് സീസണുകളിൽ മാത്രമാണ് എംഎസ് ധോണി കളിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ഐപിഎൽ ഫൈനൽ മത്സരത്തിന് 162 ദിവസങ്ങൾക്ക് ശേഷമാണ് ധോനി മൈതാനത്ത് ഇറങ്ങുന്നത്.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി പ്രായം തളർത്തുന്ന ധോനിയെ ആയിരുന്നു കഴി‌ഞ്ഞ സീസണുകളിൽ കാണാനായത്. സ്പിന്നർമാരെ റീഡ് ചെയ്യാനുള്ള ശേഷി കൈമോശം വന്ന താരത്തിന് പേസർമാരും വെല്ലുവിളി ഉയർത്തുന്ന കാഴ്‌ച്ചയായിരുന്നു ഏറെ നാളായി മൈതാനത്ത് കാണേണ്ടി വന്നത്. എന്നാൽ നായകത്വത്തിന്റെ ഭാരമഴിച്ചുവെച്ചുകൊണ്ടുള്ള പുതിയ സീസണിൽ താൻ ആരായിരുന്നുവെന്ന് ഒരിക്കൽ കൂടി തന്റെ ആരാധകരെയും എതിരാളികളെയും ഓർമിപ്പിക്കുകയാണ് ചെന്നൈയുടെ തല.

ലോ സ്കോറിങ് മത്സരമായി അവസാനിച്ച ഐപിഎൽ ഉദ്‌ഘാടന മത്സരം ആരാധകർ ആഘോഷമാക്കിയത് ധോനിയുടെ ഇന്നിങ്‌സിന്റെ പേരിലായിരുന്നു. ആദ്യ പന്തുകളിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും അവസാന ഓവറുകളിൽ പഴയ ധോനിയിലേക്കുള്ള മടക്കമാണ് മത്സരത്തിൽ കാണാനായത്.

38 പന്തിൽ നിന്നും അർധസെഞ്ചുറി. ഇതിൽ
ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടും. ധോണിയുടെ ട്രേഡ്മാര്‍ക്കായ ഹെലികോപ്റ്റര്‍ ഷോട്ടും ഇന്നിംഗ്‌സിലുണ്ടായിരുന്നു. ആദ്യ 25 പന്തില്‍ 15 റണ്‍സ് മാത്രമായിരുന്നു ധോണി നേടിയിരുന്നത്.എന്നാൽ തന്റെ പ്രതാപകാലത്തെ ഓർമിപ്പിച്ചുകൊണ്ട് ശിവം മാവിയുടെയും ആന്ദ്രേ റസലിന്റെയും ഓവറുകളിൽ ധോനി തകർത്തടിച്ചു.

ഓരോ ഷോട്ടിനെയും ആരവങ്ങളോടെയായിരുന്നു സ്റ്റേഡിയം സ്വീകരിച്ചത്. അവസാന ഓവറുകളിലെ പ്രകടനത്തോടെ 132 റൺസ് വിജയലക്ഷ്യമാണ് ചെന്നൈ കൊൽക്കത്തയ്ക്ക് മുന്നിൽ വെച്ചത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത അനായാസം ലക്ഷ്യം കണ്ടെങ്കിലും ചെന്നൈ തോൽവിയിൽ ആരാധകർ നിരാശരല്ലെന്ന് വ്യക്തം. ഏറെ നാളായി തങ്ങൾ കാണാൻ കൊതിച്ച ധോനിയെ മൈതാനത്ത് കാണാനായതിന്റെ ആവേശത്തിലാണ് ചെന്നൈ ആരാധകർ.

സീസണിൽ തുടർന്നുള്ള യാത്രയിൽ പോസിറ്റീവ് ക്രിക്കറ്റ് കളിക്കുന്ന ധോനി ചെന്നൈ ടീമിന് നൽകുന്ന ഊർജം ചെറുതല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

India Squad For Champions Trophy : ചാംപ്യന്‍സ് ...

India Squad For Champions Trophy : ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; തത്സമയം അറിയാം
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ഹാര്‍ദിക് ...

റിഷഭ് പന്ത് എഡ്ജായി ഔട്ടാകുന്നത് കണ്ടിട്ടുണ്ടോ?, എൽ ബി ...

റിഷഭ് പന്ത് എഡ്ജായി ഔട്ടാകുന്നത് കണ്ടിട്ടുണ്ടോ?, എൽ ബി ഡബ്യു ആയിട്ടെങ്കിലും?, ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ച ഡിഫൻസ് ടെക്നിക് പന്തിനെന്ന് അശ്വിൻ
പലപ്പോഴും മോശം ഷോട്ട് സെലക്ഷനിലൂടെയാണ് പന്ത് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്താറുള്ളത്. ഇതിന് ...

ചഹലിൽ ഒതുങ്ങുന്നില്ല, മറ്റൊരു ഇന്ത്യൻ താരം കൂടി ...

ചഹലിൽ ഒതുങ്ങുന്നില്ല, മറ്റൊരു ഇന്ത്യൻ താരം കൂടി വിവാഹമോചനത്തിലേക്ക്?
മറ്റൊരു താരത്തിന്റെ വിവാഹമോചന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യന്‍ താരമായ ...

ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന്റെ അവസാന ടൂര്‍ണമെന്റ്, ...

ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന്റെ അവസാന ടൂര്‍ണമെന്റ്, ഇംഗ്ലണ്ട് പര്യടനത്തില്‍ അവനുണ്ടാവില്ല: ഗില്‍ക്രിസ്റ്റ്
വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കുന്നതിനെ പറ്റി രോഹിത് നിര്‍ണായക ...

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ രാഹുൽ ഇല്ല, സഞ്ജുവിന് അവസരം ...

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ രാഹുൽ ഇല്ല, സഞ്ജുവിന് അവസരം ഒരുങ്ങിയേക്കും
രാഹുലിന് വിശ്രമം അനുവദിച്ചതോടെ സഞ്ജുവിന് ടീമില്‍ ഇടം നേടാനായേക്കും.