ലോഡ്സ്:|
jibin|
Last Modified ഞായര്‍, 20 ജൂലൈ 2014 (12:05 IST)
ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിൽ 24 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ബാറ്റിംഗിനിറങ്ങിയ
ഇന്ത്യ 169/4 എന്ന നിലയില്‍ പതറുകയാണ്. അർദ്ധശതകം കുറിച്ച ഓപ്പണർ മുരളി വിജയും (59), ക്യാപ്റ്റ്ന്‍ ധോണിയുമാണ് (12) സ്‌റ്റംപെടുക്കുമ്പോൾ ക്രീസിൽ.
രണ്ടാം ഇന്നിംഗ്സിൽ വിജയും ധവാനും (31) ചേർന്ന്
ഭേദപ്പെട്ട തുടക്കമാണ്
ഇന്ത്യയ്ക്ക് നൽകിയത്. ഉടന്‍ തന്നെ ധവാന്‍ പുറത്തായെങ്കിലും പുജാരയും (43) വിജയും കൂടി ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. പക്ഷേ ടീം സ്കോർ 118ൽ വച്ച് പുജാരയെ പ്ലങ്കറ്റ് പ്രയോറിന്റെ കയ്യിലെത്തിച്ച് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി.
തുടര്‍ന്നെത്തിയ കൊഹ്‌ലിയും ആദ്യ
ഇന്നിംഗ്സിലെ സെഞ്ച്വറി വീരൻ അജിങ്ക്യ രഹാനെ (5) അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായത്. പേസർ ഭുവനേശ്വർ കുമാറിന്റെ
തകർപ്പൻ ബൗളിംഗിന്റെ
പിൻബലത്തിൽ രണ്ടാം ടെസ്റ്റിന്റെ ഒന്നാംഇന്നിംഗ്സിൽ ഇന്ത്യ ഇംഗ്ളണ്ടിനെ
319റൺസിൽ ഒതുക്കുകയായിരുന്നു.