ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; ആഷസില്‍ നിന്ന് ആന്‍ഡേഴ്‌സണ്‍ പുറത്ത്

 ashes , james anderson , ആഷസ് , ജയിംസ് ആന്‍ഡേഴ്‌സണ്‍ , ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ
ലണ്ടന്‍| Last Modified ശനി, 31 ഓഗസ്റ്റ് 2019 (13:31 IST)
പരുക്ക് ഭേദമാകാത്തതോടെ ആഷസ് പോരാട്ടത്തില്‍ നിന്നും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍
പുറത്ത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആന്‍ഡേഴ്‌സണ് പകരം ക്രെയ്ഗ് ഓവര്‍ട്ടണ്‍ ടീമിലെത്തും.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ആഷസ് ടെസ്‌റ്റിനിടെയാണ് ആന്‍‌ഡേഴ്‌സന്റെ കാലിന് പരുക്കേറ്റത്. നാല് ഓവര്‍ എറിഞ്ഞതിന് ശേഷമായിരുന്നു പരിക്ക്. തുടര്‍ന്ന് താരം ചികിത്സയ്‌ക്ക് വിധേയമായി.

നിര്‍ണായകമായ നാലാം ടെസ്‌റ്റില്‍ ആണ്‍‌ഡേഴ്‌സണ്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ലങ്കാഷെയറിനെതിരായ സൗഹൃദ മത്സരത്തില്‍ ആന്‍ഡേഴ്‌സണെ വീണ്ടും കാലില്‍ വേദന അനുഭവപ്പെട്ടു. ഇതോടെ ആഷസില്‍ നിന്ന് ആന്‍‌ഡേഴ്‌സണ്‍ പിന്മാറി.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്‌റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ള ആന്‍‌ഡേഴ്‌സണ്‍ന്റെ കുറവ് ഇംഗ്ലീഷ് ബോളിംഗ് നിരയെ ബാധിക്കുമെന്നതില്‍ സംശയമില്ല. ആന്‍ഡേഴ്‌സണ്‍ന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ സെപ്റ്റംബര്‍ നാലിനാണ് നാലാം ടെസ്റ്റ് തുടങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :