ആദ്യ ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു: ബെൻ സ്റ്റോക്‌സ് തിരിച്ചെത്തി

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (16:37 IST)
ആഷസ് പരമ്പരയിലെ ഗാബയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനുള്ള 12 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ടീമിൽ സൂപ്പർ താരം ബെൻ സ്റ്റോക്‌സ് തിരിച്ചെത്തിയപ്പോൾ ടീമിലെ പ്രധാനതാരങ്ങളായ ജെയിം ആൻഡേഴ്‌സൺ,ജോണി ബെയർസ്റ്റോ എന്നിവർക്ക് ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ചു.

ബെയർസ്റ്റോയ്ക്ക് പകരം ഒലി പോപ്പ് ടീമിലെത്തി. റോറി ബേൺസും ഹസീബ് ഹമീദും ചേർന്നായിരിക്കും ഇംഗ്ലണ്ടിനായി ബാറ്റിങ് ഓപ്പൺ ചെയ്യുക.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ട്‌ലര്‍, ഹസീബ് ഹമീദ്, ജാക്ക് ലീച്ച്, ഡേവിഡ് മലാന്‍, ഒലി പോപ്പ്, ഒലി റോബിന്‍സണ്‍, ബെന്‍ സ്‌റ്റോക്സ്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :