അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ റെക്കോർഡ് കുറിച്ച് വിരാട് കോലി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (14:23 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ഇന്ത്യൻ നായകൻ വിരാട് കോലി. ന്യൂസിലൻഡിനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 372 റൺസിന്റെ കൂറ്റൻ വിജയം നേടിയതോടെയാണ് കോലി പുതിയ റെക്കോർഡ് തന്റെ പേരിലാക്കിയത്.

ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും 50 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ കളിക്കാരനെന്ന തിരുത്താനാവാത്ത നേട്ടമാണ് കോലി കുറിച്ചത്. നേട്ടത്തെ അഭിനന്ദിച്ച് ബിസിസിഐ ട്വീറ്റ് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :