ലണ്ടന്‍|
Last Updated:
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (14:42 IST)
ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി ട്വന്റി മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. മൂന്ന് റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെട്ടത്. ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗന്റെ ഉജ്വല പ്രകടനമാണ് കൂറ്റന്‍ സ്കോര്‍ കെട്ടിപ്പെടുക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 31 പന്തുകളില്‍ 71 റണ്‍സെടുത്ത
ഇയാന്‍ മോര്‍ഗന്റെ ബാറ്റിംഗിന്റെ ബലത്തില്‍ 180 റണ്‍സെടുക്കുകയായിരുന്നു. ഏഴു സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടിച്ച മോര്‍ഗന്‍ ഇന്ത്യന്‍ ബോളറുമാരെ കണക്കിന് പ്രഹരിച്ചു. മോര്‍ഗനെക്കൂടാതെ ഉണ്ടായി. അലക്‌സ് ഹാലസ് (25 പന്തില്‍ 40 റണ്‍സ്), ജോ റൂട്ട് (29 പന്തില്‍ 26) രവി ബോപാറ (ഒമ്പതു പന്തില്‍ 21) എന്നിവരും
ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പ്രകടനവും മികച്ചതായിരുന്നു. 41 പന്തില്‍ ഒരു സിക്‌സറും ഒമ്പതു ബൗണ്ടറിയും അടിച്ച വിരാട് കോഹ്ലി 66 റണ്‍സ് അടിച്ച് ഇന്ത്യയുടെ പ്രതീക്ഷ ഉണര്‍ത്തി. ഇത് കൂടാതെ ധോണിയും (18 പന്തില്‍ 27 റണ്‍സ്) ശിഖര്‍ ധവാനും (28 പന്തില്‍ 33 റണ്‍സ്) മികച്ച പ്രകടനം നടത്തിയെങ്കിലും
ജയം മാത്രം അകന്നു നിന്നു.
അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ പതിനേഴ് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ ഈ നിര്‍ണ്ണായക ഓവറില്‍ ഇന്ത്യക്ക് 13 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഓപ്പണര്‍ അജിങ്ക്യാ രഹ്യാനേ (എട്ട്) യും രവീന്ദ്ര ജഡേജ (ഏഴ്) എന്നിവരെ തുടക്കത്തില്‍ നഷ്ടമായത് ഇന്ത്യയ്ക്ക് വിനയായി. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണെടുത്തത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.